സുപ്രിം കോടതി വിധി ചാരമാക്കി ദീപാവലി ആഘോഷം: തലസ്ഥാനം മലിനമയം
text_fieldsന്യൂഡൽഹി: ദീപാവലി ആഘോഷം അവസാനിച്ചതോടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിെൻറ തോതിൽ വൻ വർധനവ് രേഖപ്പെടുത്തി. പടക്ക വിൽപനക്കും ഡീസൽ ജനറേറ്ററുകളുടെ ഉപയോഗങ്ങൾക്കും സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിട്ടും ദീപാവലിക്ക് മുമ്പത്തേക്കാൾ പത്തിരട്ടി വർധനവാണ് അന്തരീക്ഷ മലിനീകരണത്തിൽ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞും രൂപപ്പെട്ടു തുടങ്ങി. പലയിടങ്ങളിലും ജീവന് കടുത്ത ഭീഷണിയാവുന്ന അളവിലാണ് അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയത്. മലിനീകരണം മൂലം ആളുകളെ രോഗികളാക്കുന്ന പി.എം 2.5, പി.എം 10 എന്നിവയുടെ അനുവദനീയമായ പരിധി 60, 80 എന്നിങ്ങെനയാണ്.
എന്നാൽ, വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അളക്കുന്ന ആർ.കെ പുരത്തെ കേന്ദ്രത്തിൽ പി.എം 2.5 െൻറ അളവ് 878 ഉം, പി.എം 10െൻറ അളവ് 1,179 മാണ് രേഖപ്പെടുത്തിയിത്. പടക്ക വിൽപനക്ക് സുപ്രീംകോടതി വിലക്കുണ്ടായതിനെത്തുടർന്ന് പലരും ഒാൺലൈൻ വിപണിവഴിയും മറ്റും വ്യാപകമായി ശേഖരിച്ച് പൊട്ടിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ ഡൽഹിക്ക് അതിർത്തി പ്രദേശങ്ങളായ ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ വിളവെടുപ്പ് കഴിഞ്ഞ വയലുകളിൽ വൈക്കോലും മറ്റും വ്യാപകമായി കത്തിച്ചതുമാണ് മലിനീകരണ തോത് കൂടാൻ കാരണമായതെന്നാണ് കരുതുന്നത്.
മലിനീകരണം വഴിയുള്ള മരണങ്ങളിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ മുമ്പിലെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ലോകത്ത് മലിനീകരണം മൂലം മരിക്കുന്നതിൽ 28 ശതമാനവും ഇന്ത്യയിലുള്ളവരാണെന്നാണ് മെഡിക്കൽ ജേർണലായ ലാൻസെറ്റ് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. 2015 ൽ വിവിധ രാജ്യങ്ങളിലെ 40 ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ 90 ലക്ഷം ആളുകളാണ് മലിനീകരണം വഴി മരിച്ചത്. ഇതിൽ 25 ലക്ഷം പേരും ഇന്ത്യക്കാരാണ്. ചൈനയിൽ 18. 3 ലക്ഷവും പാകിസ്താനിൽ മൂന്ന് ലക്ഷം പേരുമാണ് മരിച്ചത്. ഇന്ത്യയിൽ 18 ലക്ഷം േപർ അന്തരീക്ഷ മലിനീകരണം വഴിയും ആറുലക്ഷം പേർ വെള്ളം മലിനീകരണപ്പെട്ടത് വഴിയുമാണ് മരിച്ചതെന്നും പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.