തമിഴ്നാട്ടിൽ ഭക്ഷ്യവിഷബാധ; ബിരിയാണി കഴിച്ച 24 പേർ ആശുപത്രിയിൽ
text_fieldsചെന്നൈ: പുതുക്കോട്ടക്ക് സമീപം ബിരിയാണി കഴിച്ച് ദേഹസ്വാസ്ഥ്യമുണ്ടായ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട്ട അറന്താങ്കി റോഡിലെ 'എ വൺ ബിരിയാണി സെന്‍റർ' എന്ന കടയിലെ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ബുധനാഴ്ച ഉച്ച മുതൽ കടയിൽനിന്ന് ബിരിയാണി കഴിച്ചവരിൽ മിക്കവർക്കും വയറുവേദന, വയറിളക്കം, ഛർദ്ദി, മയക്കം എന്നിവ അനുഭവപ്പെട്ടു. കോൺക്രീറ്റ് ജോലിയിലേർപ്പെട്ട 40 തൊഴിലാളികൾക്ക് കടയിൽനിന്ന് 40 പൊതി ബിരിയാണി പാർസലായി എത്തിച്ചു നൽകിയിരുന്നു.
മൊത്തം 24 പേരാണ് അറന്താങ്കി ഗവ. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ മൂന്ന് വിദ്യാർഥികളും ഉൾപ്പെടും. അത്യാസന്ന നിലയിലായ കനിമൊഴി എന്ന പെൺകുട്ടിയെ പുതുക്കോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യ സുരക്ഷ-ആരോഗ്യ വകുപ്പുദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി ബിരിയാണി സാമ്പിൾ ശേഖരിച്ചു. കട അടച്ചുപൂട്ടി മുദ്രവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.