ട്രെയിനുകളിലെ ഭക്ഷണ കൊള്ള: മന്ത്രാലയം ഇടപെടുന്നു
text_fieldsന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നു. ഓരോ ട്രെയിനിലും വിളമ്പുന്ന ഭക്ഷണത്തിന്‍െറ മെനുവും വിലയും ഐ.ആര്‍.സി.ടി.സി തീരുമാനിക്കും. ഭക്ഷണത്തിന്‍െറ വിലവിവര പട്ടിക ഓരോ കോച്ചിലും പതിക്കും. പട്ടികയില്‍ കാണിച്ചിട്ടുള്ളതില്‍ കൂടുതല്‍ തുക ഈടാക്കുന്ന പാന്‍ട്രി കരാറുകാര്‍ക്കെതിരെ നടപടിയുണ്ടാകും. കേരളത്തിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് ഇരട്ടിയും അതിലേറെയും വില ഈടാക്കുന്നത് സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് വില വിവരപ്പട്ടിക എല്ലാ കോച്ചിലും പതിക്കുന്നതിന് നിര്‍ദേശം നല്‍കിയത്.
പ്രീമിയം ട്രെയിനുകളുടെ ഫ്ളക്സി നിരക്ക് പുന$പരിശോധിക്കാനാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഫ്ളക്സി നിരക്ക് നടപ്പാക്കിയ പ്രീമിയം ട്രെയിനുകളില്‍ സീറ്റ് കാലിയായി ഓടേണ്ടിവരുന്ന സാഹചര്യത്തിലാണ് പുന$പരിശോധിക്കുന്നത്. തിരക്കേറുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് കാരണം അവസാനം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്ക് വിമാന ടിക്കറ്റിനോളം വരെ ഉയര്‍ന്നിരുന്നു. ഇതുകാരണം യാത്രക്കാര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് ഫ്ളക്സി നിരക്ക് പുന$പരിശോധിക്കുന്നത്. നിരക്ക് പുന$പരിശോധിക്കുന്നവയില്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള രാജധാനി എക്സ്പ്രസും ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള രാജധാനി എക്സ്പ്രസിന്‍െറ ഫ്ളക്സി നിരക്ക് കുറച്ചിരുന്നു.
കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിക്ക് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. നേരത്തേ ടെന്‍ഡര്‍ വിളിച്ചെങ്കിലും പി.പി.പി മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പങ്കാളിയെ കണ്ടത്തൊനായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറയും റെയില്‍വേയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ കോര്‍പറേഷന്‍െറ ആദ്യ യോഗത്തില്‍ നാലു പദ്ധതികള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ തീരുമാനമായി. തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വേ, തലശ്ശേരി - മൈസൂര്‍ പാത, നെടുമ്പാശ്ശേരി വിമാനത്താവളം പാത, എറണാകുളം പഴയ സ്റ്റേഷന്‍ പുനരുദ്ധാരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. തലശ്ശേരി - മൈസൂര്‍ പാതയുടെ വിശദമായ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് 2017-18 ബജറ്റില്‍ 45 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.