'വാജ്പേയിയുടെയും നെഹ്റുവിന്‍റെയും വിഡ്ഢിത്തം കാരണം തിബറ്റും തായ്‍വാനും ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യക്ക് സമ്മതിക്കേണ്ടി വന്നു'- സുബ്രഹ്മണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും അടൽ ബിഹാരി വാജ്പേയിയെയും രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യൻ സ്വാമി. നെഹ്റുവിന്‍റെയും വാജ്പേയിയുടേയും വിഡ്ഢിത്തം കൊണ്ടാണ് ഇന്ത്യക്കാർക്ക് തിബറ്റും തായ്‍വാനും ചൈനയുടെ ഭാഗമാണെന്ന് സമ്മതിക്കേണ്ടിവന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. യു.എസ് സെനറ്ററും കടുത്ത ചൈന വിമർശകയുമായ നാൻസി പെലോസി ഏഷ്യ പര്യടനത്തിന്റെ ഭാഗമായി തായ്‍വാനിൽ എത്തിയതിനെചൊല്ലിയയുള്ള വാഗ്വാദം യുദ്ധഭീതിയിലേക്ക് വഴിമാറുന്നതിനിടയിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന.
വാജ്പേയിയുടെയും നെഹ്റുവിന്‍റെയും വിഡ്ഢിത്തം കാരണം നമ്മൾ ഇന്ത്യക്കാർക്ക് തിബറ്റും തായ്‍വാനും ചൈനയുടെ ഭാഗമാണെന്ന് സമ്മതിക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ പരസ്പരം അംഗീകരിച്ച യഥാർഥ നിയന്ത്രണരേഖക്ക് പോലും ചൈന വില നൽകുന്നില്ല, മോദി ബോധക്കേടിൽ 'കോയി ആയാ നഹി' (ആരും വന്നിട്ടില്ല) എന്നുപറയുന്ന സമയത്ത് അവർ ലഡാക്കിന്‍റെ ഭാഗങ്ങൾ പിടിച്ചടക്കി. നമുക്ക് തെരഞ്ഞെടുപ്പ് തീരുമാനിക്കാനുണ്ടെന്ന് ചൈനക്ക് അറിയാം'- സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയതു.
അതേസമയം, ചൈനയുടെ പ്രകോപനത്തിന്‍റെ പശ്ചാത്തലത്തിൽ യുദ്ധസജ്ജരായിരിക്കാൻ തായ്‍വാൻ സ്വന്തം സൈനികർക്ക് അടിയന്തര നിർദേശം നൽകി. 20ലേറെ ചൈനീസ് പോർവിമാനങ്ങൾ തായ്‍വാൻ വ്യോമപ്രതിരോധ മേഖലയിൽ കടന്ന് പ്രകോപനം സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.