ഹിമാലയത്തിൽ കണ്ടെത്തിയ കാൽപ്പാടുകൾ യെതിയുെടതല്ല; കരടിയുടെതെന്ന് നേപാൾ
text_fieldsന്യൂഡൽഹി: കഥകളിൽ പ്രതിപാദിക്കുന്ന മഞ്ഞു മനുഷ്യൻ െയതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യൻ സൈന്യത്തിൻെറ അവകാശവാദം തള്ളി നേപാൾ ൈസന്യം. ഇന്ത്യൻ സൈന്യം കണ്ടത് കരടിയുടെ കാൽപാടുകളാണെന്ന് നേപാൾ വ്യക്തമാക്കി.
കരസേനയുടെ പർവതാരോഹണ സംഘം െയതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് ഇന്ത്യൻ സൈന്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരുന്നത്. 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള െയതിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകളുടെ ചിത്രമാണ് ഇന്ത്യൻ സൈന്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കാളു ബേസ് ക്യാമ്പിന് സമീപമാണ് കാൽപ്പാടുകൾ കണ്ടെത്തിയിരുന്നത്.
എന്നാൽ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന പ്രാദേശിക പോർട്ടർമാർ ഇത് യെതിയുടെ കാൽപ്പാടുകളാണെന്ന അവകാശവാദം തള്ളിയിരുന്നു. നേപാൾ ൈസനിക വക്താവ് ബ്രിഗേഡിയർ ജനറൽ ബിഗ്യാൻ ദേവ് പാണ്ഡെയാണ് പോർട്ടർമാർ ഇന്ത്യൻ സൈന്യത്തിൻെറ വാദം തള്ളിയ കാര്യം അറിയിച്ചത്. യാഥാർഥ്യമറിയാൻ തങ്ങൾ ശ്രമിച്ചിരുന്നു. പോർട്ടർമാരും പ്രദേശവാസികളും പറയുന്നത് ഇത് ഇടക്കിടെ വരാറുള്ള കാട്ടു കരടിയുടെ കാൽപ്പാടുകളാണ് എന്നാണ് എന്നും നേപാൾ സൈനിക വക്താവ് അറിയിച്ചു.
യെതിയുടെതെന്ന അവകാശ വാദത്തോടെ ഒരു കാൽപാദത്തിൻെറ മാത്രം ചിത്രമാണ് കരസേന ട്വിറ്ററിൽ പങ്കുവെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.