അർണബിന് ജാമ്യമില്ല; കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ഹേബിയസ് ഹരജിയിൽ ബോംബെ ഹൈകോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.
കീഴ്ക്കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ഹൈകോടതി ഉത്തരവിട്ടു. അതേസമയം, അർണബ് അലിബാഗിലെ സെഷൻസ് കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച വസതിയിൽനിന്ന് അലിബാഗ് പൊലീസ് അറസ്റ്റ് ചെയ്ത അർണബ്, 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
റിപബ്ലിക് ടി.വിയുടെ ഇൻറീരിയർ ഡിസൈൻ പ്രവൃത്തി ചെയ്ത വകയിൽ ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപ നൽകാത്തതിൻെറ പേരിൽ അന്വയ് നായ്ക് എന്നയാളും മാതാവും ആത്മഹത്യ ചെയ്ത കേസിലാണ് അർണബ് അറസ്റ്റിലായത്. അന്വയിൻെറ ആത്മഹത്യ കുറിപ്പിൽ അർണബ്, ഫിറോസ് ശൈഖ്, നിതീഷ് സർദ എന്നിവരാണ് മരണത്തിനുത്തരവാദിയെന്ന് എഴുതിവെച്ചിരുന്നു. ഇവരും അറസ്റ്റിലാണ്. നവംബർ നാലിനാണ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ല പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.