ബിൻ ലാദൻ മികച്ച എഞ്ചിനീയർ; യു.പിയിൽ ലാദന്റെ ബോർഡ് ഓഫിസിൽ വെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsഫറൂഖാബാദ്: അൽ-ഖാഇദ തലവൻ ഉസാമ ബിൻ ലാദന്റെ ചിത്രം ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയർ എന്ന് വിശേഷിപ്പിച്ച് ഓഫിസിൽ പതിപ്പിച്ചതിന് സർക്കാർ വൈദ്യുതി വിതരണ കമ്പനിയിലെ ഉദ്യോഗസ്ഥനെ ബുധനാഴ്ച സസ്പെൻഡ് ചെയ്തു.
ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ (ഡി.വി.വി.എൻ.എൽ) സബ് ഡിവിഷനൽ ഓഫീസർ (എസ്.ഡി.ഒ) രവീന്ദ്ര പ്രകാശ് ഗൗതമാണ് തന്റെ ഓഫിസിൽ ബിൻ ലാദന്റെ ചിത്രം സ്ഥാപിച്ചത്. അതിന് താഴെ "ബഹുമാനപ്പെട്ട ഉസാമ ബിൻ ലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയർ" എന്ന് എഴുതിയ കുറിപ്പും ഉൾപ്പെടുത്തിയത്.
സന്ദേശത്തോടൊപ്പമുള്ള ബിൻ ലാദന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുതിർന്ന ജില്ലാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും എസ.ഡി.ഒയെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ബിൻ ലാദന്റെ ചിത്രവും ഓഫിസിൽ നിന്ന് നീക്കം ചെയ്തതായി അവർ പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ഡി.വി.വി.എൻ.എൽ മാനേജിംഗ് ഡയറക്ടർ എസ്.ഡി.ഒ രവീന്ദ്ര പ്രകാശ് ഗൗതമിനെ സസ്പെൻഡ് ചെയ്തതായി ഫറൂഖാബാദ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിംഗ് പറഞ്ഞു.
സസ്പെൻഷനിലായ ഗൗതം തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. "ആർക്കും വിഗ്രഹമാകാം. ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയറായിരുന്നു ഉസാമ. ചിത്രം നീക്കം ചെയ്‌തു. പക്ഷേ അതിന്റെ നിരവധി പകർപ്പുകൾ എന്റെ പക്കലുണ്ട്" -ഗൗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.