Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാൻസർ ഭേദമാകാൻ...

കാൻസർ ഭേദമാകാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
For ‘miracle cure’, parents submerge son with cancer in Ganges repeatedly; child dies
cancel

അന്ധവിശ്വാസം ജീവനെടുത്ത സംഭവങ്ങൾ ഏറെയാണ്. എന്നാൽ, അഞ്ച് വയസുകാര​െൻറ മരണത്തെ കുറിച്ചാണ് പുതിയ വാർത്ത. കാൻസർ ഭേദമാകാൻ ഗംഗയിൽ മുക്കിയാൽ മതിയെന്ന് വിശ്വസിച്ച മാതാപിതാക്കളുടെ പ്രവൃത്തിയാണ് അഞ്ച് വയസുകാര​െൻറ ജീവനെടുത്തത്. അവിടെ കൂടിയ നാട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാര​െൻറ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. ഇങ്ങനെ ചെയ്താൽ അസുഖം മാറുമെന്ന് ചില ബന്ധുക്കൾ പറഞ്ഞതിനെ തുടർന്നാണിവർ ഗംഗാതീരത്ത് എത്തുകയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ നഷ്ടപ്പെട്ടതായി സംസാരിച്ചിരുന്നു. തുടർന്നാണ്, എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ ഗംഗയിൽ മുക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ഗംഗയിൽ മുക്കിയ ശേഷം കുട്ടിയുടെ മൃതദേഹത്തിനരികെ മാതാവ് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘കുട്ടി ഉടൻ തന്നെ എഴുന്നേൽക്കും, അത് എന്റെ ഉറപ്പാണ്’ എന്ന് മാതാവ് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancergangamiracle cure
News Summary - For ‘miracle cure’, parents submerge son with cancer in Ganges repeatedly; child dies
Next Story