നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസം ഡ്രംസും സ്പീക്കറും ഉപയോഗിക്കില്ല -ഗുജറാത്ത് മന്ത്രി
text_fieldsസൂററ്റ്: നിയമസഭ തെരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കുന്ന ദിവസം ഡ്രംസും സ്പീക്കറും ഉപയോഗിക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി. മോർബി തൂക്കുപാലം തകർന്ന് മരിച്ചവരോടുള്ള ആദരസൂചകമായാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. തൂക്കുപാലം തകർന്ന് 130ലേറെ പേരാണ് മരിച്ചത്.
പത്രിക സമർപ്പണത്തിനോടനുബന്ധിച്ച് ചെറിയ ഒരു റാലിമാത്രം സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
അതേസമയം, നാമനിർദേശപത്രിക സമർപ്പിക്കുന്നതിനോടനുബന്ധിച്ച് പ്രവർത്തകർ സംഘടിപ്പിക്കുന്ന പരിപാടിയിൽ മൈക്രോഫോണും സ്പീക്കറും ഉപയോഗിക്കും. ആ പരിപാടി മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുകയും ചെയ്യും. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.