തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരം: തീരുമാനമെടുക്കേണ്ടത് പാർലമെന്റെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്ഥാനാർഥികൾ ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിനെതിരെ നൽകിയ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി തള്ളി. 1951 ലെ ജനപ്രാതിനിത്യ നിയമം 33(7) വകുപ്പ് പ്രകാരം സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാൻ അനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. മത്സരാർഥികൾ രണ്ട് സീറ്റുകളിൽ മത്സരിലക്കുന്നതിലൂടെയുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് പൊതുഖജനാവിന് അധികഭാരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിനി ഉപാധ്യായ് എന്നയാൾ ഹരജി ഫയൽ ചെയ്തത്.
വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് നിയമ നിർമാണ സഭയായ പാർലമെന്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മത്സരാർഥിയെ രണ്ട് സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കുന്നത് നിയമ നയവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത്തരം അവസരങ്ങൾ നൽകണോ വേണ്ടയോ എന്നകാര്യത്തിൽ അന്തിമ തീരുമാനം പാർലമെന്റിന്റേതായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.