തെലങ്കാനയിൽ 500 രൂപക്ക് സിലിണ്ടറും സൗജന്യ വൈദ്യുതിയും നാളെ മുതൽ
text_fieldsതെലങ്കാന: 500 രൂപയുടെ പാചക വാതക സിലിണ്ടറും 200 യൂനിറ്റ് വരെ സൗജന്യമായി വൈദ്യുതിയും ലഭ്യമാക്കുന്ന പദ്ധതിക്ക് ചൊവ്വാഴ്ച തെലങ്കാനയിൽ തുടക്കമാകും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ചേർന്ന് ചെവെല്ലയിൽ ഉദ്ഘാടനം ചെയ്യും. ഗൃഹജ്യോതി എന്നു പേരിട്ട പദ്ധതി പ്രകാരമാണ് കുടുംബങ്ങൾക്ക് സിലിണ്ടറും സൗജന്യ വൈദ്യുതിയും ലഭ്യമാകുക. തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന്റെ മുന്നോടിയായി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയ എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നിറവേറ്റുകയാണെന്ന് ഗതാതഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.
ഫിബ്രവരി 22ന് മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം രണ്ട് പദ്ധതികളും നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.തെരഞ്ഞെടുപ്പ് വാഗ്ദാനമായ ടി.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രഅടുത്തിടെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.