ദലിതരെയും മുസ്ലീംകളെയും ആദിവാസികളേയും പലരും മനുഷ്യരായി കണക്കാക്കുന്നില്ല -രാഹുൽ
text_fieldsന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാറിേൻറയും പൊലീസിേൻറയും നിലപാടുകളെ രുക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നതിനെ നിരാകരിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് രാഹുൽ വിമർശനമുന്നയിച്ചത്.
ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പൊലീസും പറയുന്നതെന്നും കാരണം അവർക്കും മറ്റു പല ഇന്ത്യക്കാർക്കും അവൾ ആരുമല്ലായിരുന്നുവെന്നും അദ്ദേഹം ഫേസുബുക്കിൽ കുറിച്ചു.
''ദലിതരെയും മുസ്ലീംകളെയും ആദിവാസികളേയും പല ഇന്ത്യക്കാരും മനുഷ്യരായി കണക്കാക്കുന്നില്ല എന്നതാണ് ലജ്ജാകരമായ സത്യം. ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നു. കാരണം അവർക്കും മറ്റു പല ഇന്ത്യക്കാർക്കും അവൾ ആരുമല്ലായിരുന്നു.'' -രാഹുൽ കുറിച്ചു.
ഹാഥറസ് ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാറും പൊലീസും സ്വീകരിച്ച നിലപാടിനെ വിമർശിച്ചു കൊണ്ട് ബി.ബി.സിയിൽ വന്ന ലേഖനവും രാഹുൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.