മുകേഷ് അംബാനിക്കും കുടുംബത്തിനും ഭീഷണി; ഒരാൾ അറസ്റ്റിൽ
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാളെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു. അഫ്സൽ എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മുംബൈയിലെ ഗിർഗാവിലുള്ള റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് മൂന്ന് തവണ വിളിച്ച അഫ്സൽ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്‍റെ പിടിയിലായത്.
നേരത്തെ മുകേഷ് അംബാനിക്കും നൽകി വരുന്ന സുരക്ഷ തുടരാൻ നേരത്തെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള പൊതുതാല്പര്യഹരജി സുപ്രീംകോടതി തള്ളുകയും ചെയ്തു. കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിൽ നിന്ന് അന്ന് ഭീഷണിക്കത്തും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.