കസാഖ്സ്താൻ, ജപ്പാൻ, ഈജിപ്ത്, യു.കെ..; ഇന്ത്യക്ക് വിദേശ ഓക്സിജൻ സഹായം തുടരുന്നു
text_fieldsന്യൂഡൽഹി: ജീവവായുവിന് ജനം നെട്ടോട്ടമോടുന്ന ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളിൽനിന്നുള്ള ഓക്സിജൻ സഹായം തുടരുന്നു. ഏപ്രിൽ 27 മുതൽ മേയ് 15വരെ 11,058 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 13,496 ഓക്സിജൻ സിലിണ്ടറുകളും 19 ഓക്സിജൻ ഉൽപാദന പ്ലാൻറുകളും 7365 വെൻറിലേറ്ററുകളും വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തി.
വിവിധ വിദേശ രാജ്യങ്ങളിൽനിന്നും സംഘടനകളിൽനിന്നും ഏപ്രിൽ 27 മുതൽ കേന്ദ്രസർക്കാർ അന്താരാഷ്ട്ര സംഭാവനകളും കോവിഡ് മെഡിക്കൽ സാമഗ്രികളും സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കസാഖ്സ്താൻ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ഒൻറാരിയോ (കാനഡ), യു.എസ്.എ, ഈജിപ്ത്, യു.കെ എന്നിവിടങ്ങളിൽനിന്ന് 100 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 300 ഓക്സിജൻ സിലിണ്ടറുകളും വെൻറിലേറ്ററുകളും 40,000 റെംഡെസിവിറും മാസ്ക്കുകളും സുരക്ഷാ സ്യൂട്ടുകളും എത്തി. ഇതുകൂടാെത ലക്ഷക്കണക്കിന് വെൽ റെംഡെസിവിറും വിദേശരാജ്യങ്ങൾ എത്തിച്ചു.
ശനിയാഴ്ച 75 മെട്രിക് ടൺ ദ്രവ മെഡിക്കൽ ഓക്സിജൻ ഇന്ത്യയിലെത്തിച്ച കുവൈത്ത് ആകെ 1400 െമട്രിക് ടൺ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അൽ നജ്മ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.