ചടങ്ങ് വീക്ഷിക്കാൻ വിദേശ രാഷ്ട്രത്തലവന്മാരും
text_fieldsന്യൂഡൽഹി: രണ്ടാം മോദി സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയത് വിദ േശ രാഷ്ട്രത്തലവന്മാരടക്കം വി.വി.െഎ.പികളുടെ നീണ്ട നിര. ബംഗ്ലാദേശ് പ്രസിഡൻറ് അബ് ദുൽ ഹമീദ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്നാഥ്, ഭൂട്ടാന് പ്രധാനമന ്ത്രി ഡോ. ലോട്ട ഷെറിങ്, തായ്ലൻഡ് പ്രതിനിധി ഗ്രിസാദ ബൂൻറാക്ക്, മ്യാന്മര് പ്രസിഡൻറ യു വിന് മിൻറ്, ശ്രീലങ്കന്‍ പ്രസിഡൻറ് മൈത്രിപാല സിരിസേന, കിര്ഗിസ്താന് റിപ്പബ്ലി ക് പ്രസിഡൻറ് സൂറോൻബയ് ജീന്‍ബെകോവ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശർമ ഒലി
ഇന്ത്യൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ, കുമാര സാമി, മനോഹർലാൽ ഖട്ടർ, ദേവന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഗുലാം നബി ആസാദ്, മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, രജനികാന്ത്, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ, പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ തുടങ്ങി നിരവധി പേർ പെങ്കടുത്തു.
എട്ടായിരത്തോളം അതിഥികളാണ് സത്യപ്രതിജ്ഞച്ചടങ്ങ് വീക്ഷിക്കാനായി വ്യാഴാഴ്ച രാഷ്ട്രപതി ഭവനു മുമ്പിൽ ഒരുക്കിയ വേദിയിലെത്തിയത്.
ബംഗാൾ മുഖ്യമന്ത്രി മമത, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുടങ്ങിയവർ പെങ്കടുത്തില്ല. ജഗൻ, ചന്ദ്രശേഖര റാവു എന്നിവർ പ്രത്യേക വിമാനം ഒരുക്കിയെങ്കിലും വ്യാഴാഴ്ച ഡൽഹിയിൽ ഇറക്കാനുള്ള സാേങ്കതിക പ്രശ്നമുണ്ടായതോടെ പിൻമാറുകയായിരുന്നു. ബംഗാളിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതോടെ ആദ്യം പെങ്കടുക്കുമെന്ന് അറിയിച്ച മമത പിന്നീട് നിലപാട് മാറ്റി.
സഭാമേധാവികൾക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം
ന്യൂഡൽഹി: രണ്ടാം നേരന്ദ്ര മോദി സ ർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങി ലേക്ക് കേരളത്തിൽനിന്നും സഭാ മേ ധാവികൾക്കും എൻ.ഡി.എ നേതാക്ക ൾക്കും ക്ഷണം. മലങ്കര മർത്തോമ സഭാ അധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രോപ്പോലീത്ത, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ആർച്ച് ബിഷപ് തോ മസ് മാർ തിമോത്തിയോസ്, യാക്കോബായ സഭ മെത്രാപ്പൊലീത്ത യൗസേബിയസ് മാർ കുര്യാക്കോസ്, ഡൽഹി ഭദ്രാസനാധിപൻ ബിഷപ് മാർ സ്റ്റെ ഫാനോസ്, കെ.പി.എം.എസ് പ്രസിഡ ൻറ് നീലകണ്ഠൻ മാസ്റ്റർ, എൻ.ഡി.എ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി (ബി.ഡി.ജി.എസ് പ്രസിഡൻറ്), പി.സി ജോർജ് എം.എൽ.എ (കേരള ജനപക്ഷം, സെക്കുലർ), പി.സി. തോമസ് (കേരള കോൺഗ്രസ്), നാഷനിലിസ്റ്റ് കേരള കോൺഗ്രസ് നേതാക്കളായ കുരുവിള മാത്യൂസ്, എൻ. ഗിരി, വിഷ്ണുപുരം ചന്ദ്രശേഖൻ (കാമരാജ് കോൺഗ്രസ്), സുഭാഷ് വാസു, രാജൻ കുന്നത്ത്, ഭുവന ചന്ദ്രൻ തുടങ്ങിയവർക്കാണ് ക്ഷണം.
പി. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, പി. െക. കൃഷ്ണദാസ് തുടങ്ങി നിരവധി സംസ്ഥാന ബി.ജെ.പി നേതാക്കളും ച ടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.