വിദേശ മാധ്യമപ്രവര്‍ത്തകരെ അസമില്‍ നിന്ന് പുറത്താക്കി
text_fieldsദേശീയ പൗരത്വപ്പട്ടിക (എന്‍.ആര്.സി)യുമായി ബന്ധപ്പെട്ട വാര്‍ത്തകള ും വസ്തുതകളും അന്തര്‍ദേശീയ മാധ്യമങ്ങളിലെത്തിച്ച വിദേശ മാധ്യമപ്ര വര്‍ത്തകരെ അസമില്‍നിന്ന് പുറത്താക്കി. വിദേശ ഏജന്‍സികള്‍ക്ക് അസമി ലെ വാര്‍ത്താശേഖരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ത രത്തില്‍ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക നിയന്ത്രണം അസമിനും കേന്ദ്ര സര്‍ക്കാര്‍ ബാധകമാക്കി. എൻ.ആര്.സിയുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ ഏജന്‍സികള്‍ നല്കിയ വാര്‍ത്തകള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ അടിയന്തര നടപടി.
ഇതേതുടര്‍ന്ന് അസോസിയേറ്റഡ് പ്രസിെൻറ വനിത റിപ്പോര്‍ട്ടറെ പൊലീസ് അകമ്പടിയോടെ വിമാനത്താവളത്തിലെത്തിച്ച് ഡല്‍ഹിയിലേക്കുള്ള ആദ്യ വിമാനത്തില്‍ കയറ്റിവിട്ടു. മേലില്‍ വാര്‍ത്താശേഖരണത്തിന് കേന്ദ്ര സര്‍ക്കാറിെൻറ പ്രത്യേക അനുമതി വേണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, സിക്കിം, ജമ്മു-കശ്മീരിെൻറ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലുള്ള മാധ്യമനിയന്ത്രണമാണ് ഇപ്പോള്‍ അസമിനും ബാധകമാക്കിയത്.
വിദേശ മാധ്യമപ്രവര്‍ത്തകര്‍ അസമില്‍ വരുന്നതിന് കേന്ദ്ര വിദേശ മന്ത്രാലയത്തിെൻറ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദേശീയ പൗരത്വപ്പട്ടികയുടെ പേരില്‍ ഇന്ത്യന്‍ പൗരന്മാരെ വ്യാപകമായ തോതില്‍ വിദേശികളാക്കി പ്രഖ്യാപിച്ച് രാജ്യമില്ലാത്തവരാക്കിയ നിരവധി റിപ്പോര്‍ട്ടുകള്‍ വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോർക് ടൈംസ്, അല്‍ജസീറ, ബി.ബി.സി തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ജമ്മു-കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം കേന്ദ്ര സർക്കാർ കൈക്കൊണ്ട രണ്ടാമത്തെ ന്യൂനപക്ഷവിരുദ്ധ നടപടി എന്ന നിലയിലാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. ഇതിനുപിന്നാലെ, 19 ലക്ഷത്തില്‍പരം ജനങ്ങളെ രാജ്യമില്ലാത്തവരാക്കുന്ന അപകടകരമായ നീക്കമാണ് എൻ.ആര്.സിയെന്ന് അഭയാര്‍ഥികള്‍ക്കുള്ള ഐക്യരാഷ്ട്ര സഭ ഹൈകമീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അസം അന്തര്‍ദേശീയ ചര്‍ച്ചയായതോടെ എൻ.ആര്.സി ഭരണകൂടം നടപ്പാക്കിയതല്ലെന്നും സുപ്രീംകോടതി നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും നടന്ന പ്രക്രിയ ആണെന്നുമുള്ള വിശദീകരണവുമായി വിദേശ മന്ത്രാലയ വക്താവ് രവീഷ്കുമാര് രംഗത്തുവന്നിരുന്നു. എൻ.ആര്.സിയെക്കുറിച്ച് വിദേശ മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ ശരിയല്ലെന്നും രവീ ഷ്കുമാര് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.