മോദി സർക്കാറിെൻറ വിദേശ നയത്തെ പുകഴ്ത്തി എസ്. ജയ്ശങ്കർ
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ രണ്ടാം വിജയത്തിന് മോദി സർക്കാർ പിന്തുടർന്ന വിദേശ നയം സഹായകമായെന്ന് കേന്ദ്ര വിദേശക ാര്യ മന്ത്രി എസ്. ജയ്ശങ്കർ. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ച് ജനങ്ങൾക്കുള്ള ധാരണ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇന്ത്യയുടെ വികസന നിലപാടുകളെ ലോകരാജ്യങ്ങൾ ബഹുമാനിക്കുന്നത് ജനങ്ങൾ മനസിലാക്കിയെന്നും ജയ്ശങ്കർ പറഞ്ഞു.
മോദി സർക്കാർ വിദേശ നയത്തിൽ മാറ്റം വരുത്തിയതോടെ ലോകം ഇന്ത്യയെ പരിഗണിക്കുന്ന രീതിയിലും മാറ്റം വരുത്തി. ലോകം നമ്മളെ കുറിച്ച് എന്തു ചിന്തിക്കുമെന്നത് കാര്യമാക്കേെണ്ടന്ന പഴമക്കാരുടെ വാചകം തെറ്റാണെന്ന് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശസുരക്ഷയിൽ സമന്വയിച്ചുകൊണ്ടുള്ള വിദേശനയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.