വിദേശി തബ്ലീഗ് കേസ് ഉടൻ തീർപ്പാക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തബ്ലീഗ് ജമാഅത്തുകാരായ വിദേശികളെ കരിമ്പട്ടികയിൽപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
അതിനു മുമ്പായി നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് വന്നതിെൻറ പേരിൽ വിസാ ചട്ടലംഘനത്തിന് കോടതി നടപടി നേരിടുന്ന വിദേശികളായ തബ്ലീഗ് ജമാഅത്തുകാരുടെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ബിഹാറിലെയും ഉത്തർപ്രദേശിലെയും വിചാരണ കോടതികളോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് നിർദേശം.
നേരത്തെയുള്ള നിലപാടിൽനിന്ന് പിന്നാക്കം പോയ കേന്ദ്ര സർക്കാർ ഇൗ കേസുകൾ പെെട്ടന്ന് തീർപ്പാക്കാൻ താൽപര്യമെടുത്തതിനെ തുടർന്ന് സുപ്രീംകോടതി നേരത്തെയും വിചാരണ കോടതികളോട് ഇതേ ആവശ്യമുന്നയിച്ചിരുന്നു.
എട്ടു വിദേശി തബ്ലീഗ് പ്രവർത്തകർക്ക് പത്തു വർഷത്തേക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയ കർണാടക ഹൈകോടതി വിധി ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് ദുർബലപ്പെടുത്തിയിരുന്നു.
ഇവർ പുതുതായി ഇന്ത്യൻ വിസക്ക് അപേക്ഷിക്കുേമ്പാൾ കർണാടക ഹൈകോടതി മുന്നോട്ടുവെച്ച ഉപാധികൾ ബാധകമല്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.