കനയ്യക്കെതിരായ രാജ്യദ്രോഹ കുറ്റം :വിഡിയോ ക്ലിപ്പുകൾ വ്യാജമല്ലെന്ന് ഫോറൻസിക് പരിശോധന ഫലം
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അന്നത്തെ വിദ്യാർഥി യൂനിയൻ നേതാവ് കന യ്യ കുമാർ ഉൾപ്പെടെ 47 വിദ്യാർഥികൾ പ്രതിചേർക്കപ്പെട്ട രാജ്യദ്രോഹക്കേസിൽ തെളിവായി ഹാജരാക്കിയ വിഡിയോ ക്ലിപ്പുകൾ വ്യാജമല്ലെന്ന് ഫോറൻസിക് പരിശോധന ഫലം. സി ന്യൂസ് ചാനൽ സംപ്രേഷണംചെയ്ത വിഡിയോകൾ യഥാർഥമാണെന്ന് സെൻട്രൽ േഫാറൻസിക് സയൻസ് ലബോറട്ടറിയാണ് വ്യക്തമാക്കിയത്. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങിയ വിദ്യാർഥി നേതാക്കൾക്കെതിരെ കേസിന് തെളിവായി 13 വിഡിയോകളാണ് ഹാജരാക്കിയിരുന്നത്. ഇതിൽ ഒമ്പതെണ്ണം മൊബൈൽ ഫോണിൽ പകർത്തിയ അവ്യക്ത വിഡിയോകളായതിനാൽ പരിഗണിച്ചില്ല. അവശേഷിച്ച നാലെണ്ണം വ്യാജമല്ലെന്നാണ് സ്ഥിരീകരണം.
2016 ഫെബ്രുവരിയിൽ ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ചടങ്ങിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥി യൂനിയൻ സംഘടിപ്പിച്ച അഫ്സൽ ഗുരു അനുസ്മരണത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് ആരോപണം. കേസിൽ കഴിഞ്ഞദിവസം ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും ഡൽഹി സർക്കാറിെൻറ അനുമതി നേടാത്തതിനെതിരെ കോടതി കടുത്ത വിമർശനം നടത്തിയിരുന്നു. 10 ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. നിയമോപദേശം നേടിയശേഷം അനുമതിനൽകുമെന്ന് സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.