തീ കത്തുന്നതറിയാതെ വിദ്യാർഥികൾ മലയിറങ്ങിയത് അപകടത്തിലേക്ക്
text_fieldsമൂന്നാര്‍: പ്രക്യതി മനോഹാരിതയുടെ ദ്യശ്യവിരുന്ന് തേടിയെത്തിയവര്‍ അപകടത്തില്‍പ്പെട്ട വിവരം പുറംലോകം അറിഞ്ഞത് രാത്രിയോടെ. ഞായറാഴ്ച ഉച്ചയോടെയാണ് കൊളുക്കുമലക്ക് സമീപത്തെ കൊരങ്കണിയില്‍ കാട്ടുതീ പടർന്നത്. തീകത്തുന്നതറിയാതെ പെൺകുട്ടികൾ അടക്കം വിദ്യാര്‍ഥികള്‍ മലവഴിയിറങ്ങിയതാണ് അപകടത്തിെൻറ വ്യാപ്തി വർധിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടുപാതയിലൂടെ കൊരങ്ങിണി വഴിയും മൂന്നാറില്‍ നിന്ന് സൂര്യനെല്ലി വഴിയും കൊളുക്കമലയിലെത്താം. സൂര്യനെല്ലിയിലെത്തുന്ന സന്ദര്‍ശകര്‍ സ്വകാര്യ വാഹനങ്ങളിലാണ് കൊളുക്കുമല സന്ദര്‍ശിക്കുന്നത്.
എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നവര്‍ 20 കിലോമീറ്ററോളം കാട്ടുപാതയിലൂടെ കാല്‍നടയായി നടന്നുവേണം കൊളുക്കുമലയില്‍ പ്രവേശിക്കാന്‍. ചോലവനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മലമുകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ മണിക്കൂറുകൾ വേണം. വാഹനങ്ങള്‍ കടന്നുചെല്ലാൻ കഴിയാത്ത ഭാഗങ്ങളില്‍ വനപാലകരുടെ അനുമതിയില്ലാതെ സന്ദര്‍ശിക്കാന്‍ അനധികൃതമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
തമിഴ്‌നാട്ടില്‍ പരിശോധന കര്‍ശനമല്ലാത്തതിനാല്‍ ഇത്തരം പാതകളാണ് സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്നത്. ദ്യശ്യഭംഗിയുടെ വിരുന്നൊരുക്കുന്ന കൊളുക്കുമല സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മീശപ്പുലിമല കണ്ട് മടങ്ങാം. എന്നാല്‍ മലമുകളിലെത്തണമെങ്കില്‍ ദുർഘട പാതകള്‍ കടക്കണം. ചെങ്കുത്തായ മലമുകളില്‍ നിന്നും കാലൊന്നുപതറിയാല്‍ അപകടം ഉറപ്പാണ്.
സന്ദര്‍ശകര്‍ ഏറെയെത്തുന്ന കൊളുക്കുമലയില്‍ തമിഴ്‌നാട് സര്‍ക്കാറാണ് സുരക്ഷയൊരുക്കേണ്ടത്. എന്നാൽ ബന്ധപ്പെട്ടവർ ഇതിന് നടപടിയെടുക്കുന്നില്ല. കൊളുക്കുമലയിലേക്ക് പ്രവേശിക്കാൻ പാസ് നൽകുന്നത് തമിഴ്നാടാണ്. അതേസമയം പ്രദേശത്തിെൻറ അവകാശത്തെച്ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്നിടമാണ് ഇവിടം. കൊളുക്കുമലയിലേക്കുള്ള റോഡിനെച്ചൊല്ലിയും തമിഴ്നാടുമായി തർക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.