കാട്ടുതീ ദുരന്തം: തമിഴ്നാട് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു
text_fieldsഇടുക്കി: തേനി കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ വനപാലകർക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തൽ. സമഗ്ര അന്വേഷണം പ്രഖ്യാപിച്ച തമിഴ്നാട് സർക്കാർ, സംഭവവുമായി ബന്ധപ്പെട്ട് തേനി റേഞ്ച് ഓഫിസർ ജയ്സിങ്ങിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആശുപത്രികളിൽ കഴിയുന്നവരെ സന്ദർശിച്ചശേഷമാണ് നടപടി. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന സൂചനയും അധികൃതർ നൽകി.
വനം വകുപ്പ് ഉദ്യോഗസ്ഥർ അനുമതിനൽകിയാണ് കൊരങ്ങിണിയിലേക്ക് പോയതെന്ന് തീയിലകപ്പെട്ട് ആശുപത്രിയിൽ കഴിയുന്നവർ മൊഴിനൽകിയിട്ടുണ്ട്. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രക്കിങ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്.പിയും വ്യക്തമാക്കി. തുടർന്നാണ് േറഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്തത്. കാട്ടുതീ ഉണ്ടാകാനിടയായ സഹചര്യം, അനധികൃത െട്രക്കിങ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കും.
അപകടത്തിൽെപട്ടവർ എത്തിയ ചെന്നൈയിലെ ട്രക്കിങ് ക്ലബിെൻറ പ്രവർത്തനം അനധികൃതമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ക്ലബിനെതിരെയും നടപടി തുടങ്ങി. കാട്ടിനുള്ളിലെ അനധികൃത ടെൻറുകൾ, താമസ ഇടങ്ങൾ എന്നിവെയക്കുറിച്ചും പരിശോധന ആരംഭിച്ചു. കൊടും വേനലിൽ വനമേഖലയിൽ ട്രക്കിങ് നിരോധിച്ച കേരള സർക്കാറിെൻറ നിലപാട് തമിഴ്നാടും പിന്തുടർന്നേക്കും. അനധികൃത ട്രക്കിങ് സംബന്ധിച്ച് കേരളവുമായി സഹകരിച്ച് നടപടി സ്വീകരിക്കാനും തമിഴ്നാട് ആലോചിക്കുന്നതായാണ് വിവരം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും.
തേനി ജില്ല ഭരണകൂടത്തിനാണ് പ്രാഥമിക അന്വേഷണനേതൃത്വം. തേനി എസ്.പി വി. ഭാസ്കറിെൻറ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. ദുരന്തത്തിൽ പൊള്ളലേറ്റ് ആശുപത്രിയിലുള്ള 24പേരിൽ ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരിൽ പലര്‍ക്കും 80 ശതമാനത്തോളം പൊള്ളലുണ്ട്. പതിനൊന്നുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അതിനിടെ, മധുര ഗവ. രാജാജി ആശുപത്രിയിൽ ചികിത്സയിലുള്ള ചെന്നൈ മടിപാക്കം ഇളേങ്കാവെൻറ മകൾ ജയശ്രീയെ (32) എയർ ആംബുലൻസിൽ കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലെത്തിച്ചു.
80 ശതമാനം പൊള്ളലേറ്റ ജയശ്രീയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊരങ്ങിണി, കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളില്‍ വനപാലകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയും പരിശോധന നടത്തി. ആശുപത്രിയിൽ കഴിയുന്നവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. രക്ഷപ്രവർത്തകരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.