പെരുമ്പാമ്പിനെ പിടിച്ച് സെൽഫി; വനപാലകെൻറ കഴുത്തിൽ കുരുക്കിട്ട് പാമ്പ് VIDEO
text_fieldsകൊൽകത്ത: പെരുമ്പാമ്പിനെ കഴുത്തിലിൽ തൂക്കി ഫോേട്ടാക്ക് പോസ് ചെയ്യുന്നതിനിടെ വനപാലകന് പാമ്പ് കൊടുത്ത പണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. പാമ്പിനെ കയ്യിൽ കിട്ടിയതോടെ തോളിലിട്ട് ജനങ്ങളെ കോരിത്തരിപ്പിക്കലായിരുന്നു അദ്ദേഹത്തിെൻറ ഉദ്ദേശം. എന്നാൽ പാമ്പ് വനപാലകെൻറ കഴുത്തിൽ വരിഞ്ഞു മുറുക്കി. കൊൽകത്തയിൽ നിന്നും 600 കിലോമീറ്ററോളം അകലെയായി ജൽപൈഗുരി ഗ്രാമത്തിലായിരുന്നു സംഭവം.
ഗ്രാമത്തിൽ അതിക്രമിച്ച് കടന്ന് ആടിനെ വയറ്റിലാക്കിയ ഭീമൻ പെരുമ്പാമ്പിെന പിടികൂടാൻ ഗ്രാമവാസികളാണ് വനപാലകനെയും രണ്ട് കൂട്ടാളികളെയും വിളിച്ച് വരുത്തിയത്.
18 അടി നീളവും 40 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയ വനപാലകൻ തെൻറ ധൈര്യം കാണിക്കാനും ജനങ്ങളെ ആവേശം കൊള്ളിക്കാനുമായി പാമ്പിനെ തോളത്തിട്ട് ഫോേട്ടായെടുക്കാനായി തടിച്ച് കൂടിയവർക്ക് അവസരം നൽകുകയായിരുന്നു. കാട്ടിൽ മാത്രം ജീവിച്ച് പരിചയമുള്ള പെരുമ്പാമ്പ് ആളും ആരവവും സെൽഫിയും ഫ്ലാഷുമൊക്കെ കണ്ട് പരിഭ്രാന്തനായി വനപാലകെൻറ കഴുത്തിന് ചുറ്റും ചുരുണ്ടു.
ആരവം കൂടുന്നതിന് അനുസരിച്ച് പാമ്പ് വനപാലകെൻറ കഴുത്തിനിട്ട പിടി മുറുക്കിയതോടെ ധൈര്യം ചോർന്ന വനപാലകൻ സെൽഫിക്കാരെയും ജനങ്ങളെയും അവഗണിച്ച് ഒാടാൻ തുടങ്ങി. നിലവിളിയുമായി ജനങ്ങളും പിറകെ ഒാടി. പാമ്പിെൻറ വാലിലുണ്ടായിരുന്ന പിടുത്തവും കൈവിട്ടിരുന്നു.
തുടർന്ന് മറ്റൊരു വന ഉദ്യോഗസ്ഥൻ വനപാലകെൻറ രക്ഷക്കെത്തുകയായിരുന്നു. ‘വാലിൽ പിടിക്കൂ, വാലിൽ പിടിക്കൂ’ എന്ന് തെൻറ കൂടെ വന്ന കീഴുദ്യോഗസ്ഥനോട് അയാൾ അലറി വിളിച്ച് പറയുന്നുണ്ടായിരുന്നു. വനപാലകൻ മരണത്തോട് മല്ലിടുന്ന ദൃശ്യങ്ങളും തടിച്ചുകൂടിയവരിൽ ഒരുവൻ പകർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.