ലൗ ജിഹാദിന് അവധി; ഹിന്ദു-മുസ്ലിം ദമ്പതികളെ ആശീർവദിക്കാൻ ബി.ജെ.പി നേതാക്കളുടെ പട
text_fieldsന്യൂഡൽഹി/ലഖ്നോ: ലൗ ജിഹാദൊക്കെ രാഷ്ട്രീയ മുതലെടുപ്പിെൻറ വിഷയമാണെന്ന് നേതാക ്കൾക്ക് അറിയാം. സ്വന്തം കാര്യത്തിൽ ആരും അത് നോക്കാറുമില്ല. കഴിഞ്ഞ ദിവസം രണ്ടു വ്യത്യ സ്ത മതസ്ഥർ വിവാഹിതരാകുന്ന ചടങ്ങിൽ ബി.ജെ.പി നേതാക്കൾ ഒഴുകിയെത്തി. വിവാഹിതരായവർ ചില്ലറക്കാരല്ല. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം ലാലിെൻറ മരുമകൾ ആണ് വധു. വരൻ കോൺഗ്രസ് നേതാവ് സുർഹീത കരീമിെൻറ മകനും. ഗോരഖ്പുർ മണ്ഡലത്തിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു സുർഹീത.
‘താജ് വിവാന്ത’ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, ഉത്തർപ്രദേശ് ഗവർണർ രാം നായിക്, യു.പി ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ, മന്ത്രിമാരായ സുരേഷ് ഖന്ന, നന്ദ് ഗോപാൽ നന്ദി തുടങ്ങിയവർ ശ്രിയ ഗുപ്ത-ഫൈസാൻ കരീം ദമ്പതികളെ ആശീർവദിക്കാെനത്തി. എന്നാൽ, ചില നേതാക്കൾ വിമർശനവുമായെത്തുകയും ചെയ്തു.
സ്വന്തം കുടുംബത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ നേതാക്കൾക്ക് ലൗ ജിഹാദ് അല്ല, കുടുംബകാര്യം മാത്രമാണെന്ന് യു.പി മുൻ മന്ത്രിയും ബി.ജെ.പി പുറത്താക്കിയ നേതാവുമായ െഎ.പി സിങ് ട്വീറ്റ് ചെയ്തു. ബി.ജെ.പി കമിതാക്കളെ സ്വൈരമായി ജീവിക്കാൻ അനുവദിക്കണമെന്ന് ‘ഭീം ആർമി’ തലവൻ ചന്ദ്രശേഖർ ആസാദ് പരിഹാസ്യ രൂപേണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.