അസമിലും മീനിൽ ഫോർമാലിൻ; 10 ദിവസത്തേക്ക് ഇറക്കുമതി നിരോധിച്ചു
text_fieldsഗുവാഹത്തി: അസമിലും ഇറക്കുമതി ചെയ്ത മീനിൽ കാൻസറിനു കാരണമാകുന്ന ഫോർമാലിൻ അടങ്ങിയതായി കെണ്ടത്തി. തുടർന്ന് ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് മീൻ ഇറക്കുമതി ചെയ്യുന്നത് 10 ദിവസത്തേക്ക് അസം സർക്കാർ നിരോധിച്ചു. ആന്ധ്രയിൽ നിന്നാണ് അസമിലേക്ക് ഏറ്റവും കൂടുതൽ മീൻ ഇറക്കുമതി ചെയ്യുന്നത്.
ഗുവാഹത്തി മാർക്കറ്റിൽ വിൽപ്പനക്കെത്തിയ മീൻ പരിശോധിച്ചപ്പോഴാണ് ഫോർമാലിെൻറ അംശം കണ്ടെത്തിയത്. പഴകിയ മീൻ ചീഞ്ഞു പോകാതെ പുതുതായി തന്നെ നിലനിർത്തുന്നതിനാണ് ഫോർമാലിൻ ഉൾപ്പെടുന്ന രാസവസ്തു ഉപയോഗിക്കുന്നത്. എന്നാൽ ഫോർമാലിൻ മനുഷ്യരിൽ കാൻസറിനു കാരണമാകും.
വിപണിയിലെത്തിയ മത്സ്യം പരിേശാധിച്ചപ്പോൾ ഫോർമാലിൻ കണ്ടെത്തിയിട്ടുണ്ട്. ഫോർമാലിൻ അടങ്ങിയ മത്സ്യം കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് 10 ദിവസത്തേക്ക് മീൻ ഇറക്കുമതി നിരോധിച്ചിരിക്കുകയാണെന്നും ആരോഗ്യ-കുടുംബക്ഷേമ മന്ത്രി പിയുഷ് ഹസാരിക പറഞ്ഞു.
ആരെങ്കിലും നിരോധനം ലംഘിച്ച് മത്സ്യവിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴയും ഏഴ് വർഷം തടവും അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇൗ നിരോധനം മൂലമുണ്ടാകുന്ന മത്സ്യക്ഷാമം മുതലെടുത്ത് വില ഉയർത്താൻ പ്രാദേശിക മത്സ്യ കച്ചവടക്കാർ ശ്രമിക്കരുെതന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.