തരുൺ ഗൊഗോയ്: പൗരത്വ നിയമത്തിനെതിരെ വക്കീൽ കോട്ടണിഞ്ഞ നേതാവ്, കോൺഗ്രസിെൻറ ജനകീയ മുഖം
text_fields''എെൻറ വളർച്ചയിൽ ഞാൻ കോൺഗ്രസ് ആശയത്തെ പുൽകി എന്നത് സത്യമാണ്. ആത്യന്തികമായി അസമിനു വേണ്ടിയും അവിടുത്തെ ജനങ്ങൾക്കു വേണ്ടിയും നിലെകാള്ളുക എന്നതാണ് ലക്ഷ്യം''. തെൻറ ആത്മകഥാംശമുള്ള പുസ്തകമായ 'ടേൺ എറൗണ്ടിൽ' തരുൺ ഗൊഗോയ് എഴുതി. ഈ വർഷാദ്യവും രാജ്യം അത് കണ്ടു ബോധ്യപ്പെട്ടു.
രാഷ്ട്രീയ ജീവിതത്തിലെ നീണ്ട 37 വർഷങ്ങൾക്ക് ശേഷം 2020 ജനുവരി 22ന് തരുൺ ഗൊഗോയ് വക്കീൽ കുപ്പായം എടുത്തണിഞ്ഞു. രാജ്യത്തെ മുഴുവൻ പ്രതിഷേധക്കൊടുങ്കാറ്റിലാക്കിയ സി.എ.എ-എൻ.ആർ.സി വിഷയത്തിൽ സുപ്രീംകോടതിയിൽ വാദിക്കാനായിട്ടായിരുന്നു അത്. അസമിെൻറ നിലനിൽപിനു വേണ്ടിയുള്ള നിയമത്തെ വക്രീകരിച്ച് രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
അനധികൃത കുടിയേറ്റക്കാരായ ഹിന്ദുക്കളെയും മുസ്ലിംകളെയും തങ്ങൾക്ക് വേണ്ട. ഇപ്പോൾതന്നെ അസം ജനനിബിഡമാണ് എന്നായിരുന്നു ഗൊഗോയിയുടെ വാദം. അസമിെൻറ ആത്മാവറിഞ്ഞ നേതാവായിരുന്നു ഗൊഗോയ്. കോൺഗ്രസിെൻറ വിജയമുഖവും. ഉൾഫ തീവ്രവാദികളെ ഒരു മേശക്ക് ചുറ്റുമിരുത്തി സംവദിക്കുന്നതിന് അവസരമൊരുക്കിയതിലൂടെ അദ്ദേഹത്തിെൻറ രാഷ്ട്രീയ നേതൃ മികവ് കൂടുതൽ ശ്രദ്ധയാകർഷിക്കപ്പെട്ടു.
2001 മുതൽ തിട്ടബോർ മണ്ഡലത്തിൽനിന്നും തുടർച്ചയായി വിജയിക്കുന്ന തരുൺ മൂന്നുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിട്ടുണ്ട്. 2014ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് തോൽവി സമ്മതിക്കേണ്ടി വന്നു. 1934 ഒക്ടോബർ 11ന് അസം ജോർഹതിലെ രംഗജൻ തേയില എസ്റ്റേറ്റിലായിരുന്നു ജനനം. അച്ഛൻ ഡോ. കമലേശ്വർ ഗൊഗോയ്. അമ്മ ഉഷ ഗൊഗോയ്.
അസം ഗുവാഹതി യൂനിവേഴ്സിറ്റിയിൽനിന്ന് നിയമ പഠനം പൂർത്തിയാക്കി. 1968ൽ ജോർഹത് മുനിസിപ്പൽ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976ൽ എ.ഐ.സി.സി ജോയൻറ് സെക്രട്ടറി. 86ലും 96ലും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ്. 1997 ൽ മാർഗരിറ്റ മണ്ഡലത്തിൽനിന്ന് അസം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടു തവണ കേന്ദ്രമന്ത്രിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതും തരുൺ ഗൊഗോയ് ആണ്. 2001 മുതൽ 2016 വരെ തുടർച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. മികച്ച ഭരണകർത്താവും ജനപ്രിയ നേതാവുമായിരുന്നു തരുൺ ഗൊഗോയിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അദ്ദേഹത്തിെൻറ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായും മോദി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.