ബംഗളൂരു കലാപം; മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരു കലാപ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. വർഗീയ കലാപത്തിൽ പ്രധാന പ്രതി ചേർത്താണ് മൂന്നുമാസങ്ങൾക്ക് ശേഷം സമ്പത്ത് രാജിെൻറ അറസ്റ്റ്. തിങ്കളാഴ്ച സിറ്റി ക്രൈം ബ്രാഞ്ച് പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സഹായി റിയാസുദ്ദീൻ നൽകിയ സൂചനകെള അടിസ്ഥാനമാക്കിയാണ് സമ്പത്ത് രാജിനെ അറസറ്റ് ചെയ്തതെന്നും ചൊവ്വാഴ്ച വാർത്തസമ്മേളത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തേ സമ്പത്ത് രാജിനെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. കോവിഡ് പോസിറ്റീവായതിന് ശേഷം ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സമ്പത്ത് രാജ് അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. ഇയാൾക്ക് രക്ഷപ്പെടാൻ സഹായമൊരുക്കിയ റിയാസുദ്ദീനെയാണ് കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സമ്പത്ത് രാജിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിെൻറ പേരിൽ ആഗസ്റ്റ് 11ന് അരങ്ങേറിയ കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 50ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 377 പേരാണ് അറസ്റ്റിലായത്. ബംഗളൂരു കലാപം കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. സമ്പത്ത് രാജ്, കോൺഗ്രസ് ഓപ്പറേറ്റർ അബ്ദുൽ സക്കീർ എന്നിവരുടെ പേരുകൾ പ്രതി ചേർത്തായിരുന്നു കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.