ബിഹാർ കോൺഗ്രസ് മുൻ അധ്യക്ഷെൻറ മകൻ ജെ.ഡി.യുവിൽ
text_fieldsപട്ന: ബിഹാർ കോൺഗ്രസിലെ അതികായനും സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ് സിങിെൻറ മകൻ ശുഭാനന്ദ് മുകേഷ് ജനതാദൾ യുനൈറ്റഡിൽ ചേർന്നു. പട്നയിൽ നടന്ന ചടങ്ങിൽ ജനതാദൾ യുനൈറ്റഡ് ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്ങിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
രണ്ടുമാസം മുമ്പ് സദാനന്ദ് സിങ് അന്തരിച്ചതിന് പിറകെയാണ് ശുഭാനന്ദിെൻറ നിലപാടു മാറ്റം. എട്ടുതവണ സദാനന്ദ് സിങ് ജയിച്ചുവന്ന കഹൽഗാവ് മണ്ഡലത്തിൽ 2020 ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ശുഭാനന്ദ് ബി.ജെ.പിയിലെ പവൻ കുമാർ യാദവിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു ദശകത്തിനിടെ, മൂന്നു മുൻ സംസ്ഥാന അധ്യക്ഷന്മാരാണ് കോൺഗ്രസ് വിട്ട് മറ്റുപാർട്ടികളിലേക്ക് ചേക്കേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.