ഗുജറാത്തിലെ മുൻ ബി.ജെ.പി നിയമസഭാംഗം ട്രെയിനിൽ വെടിയേറ്റു മരിച്ചു
text_fieldsന്യൂഡൽഹി: മുൻ ബി.ജെ.പി നിയമസഭാംഗം ജയന്തി ഭാനുഷാലി ഗുജറാത്തിൽ വെച്ച് ട്രെയിനിൽ വെടിയേറ്റു മരിച്ചു. അക്രമികൾ അ ദ്ദേഹമിരുന്ന കോച്ചിലേക്ക് അതിക്രമിച്ചു കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്തു തന്നെ മരണത്തിനു കീഴടങ്ങി.
2007 മുതൽ 2012 വരെ ഗുജറാത്തിലെ അബ്ദാസ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയായിരുന്നു ജയന്തി ഭാനുഷാലി. അഹമ്മദാബാദിൽ നിന്ന് ഭുജിലേക്കുള്ള യാത്രാ മേധ്യ ചൊവ്വാഴ്ച പുലർച്ചയോടെ ട്രെയിൻ കത്താരിയക്കും സുർജാബാരി സ്റ്റേഷനും ഇടയിലെത്തിയപ്പോഴായിരുന്നു സംഭവം. കണ്ണിനും നെഞ്ചിലുമാണ് വെടിയേറ്റത്.
സംഭവത്തിനു ശേഷം ട്രെയിൻ അഹമ്മദാബാദിലെ കാലുപുരിൽ പിടിച്ചിട്ടു. സംഭവം നടന്ന കോച്ച് ട്രെയിനിൽ നിന്ന് വേർെപടുത്തി. റെയിൽവെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ജയന്തി ഭാനുഷാലിക്കെതിരെ കഴിഞ്ഞ വർഷം ബലാത്സംഗത്തിന് കേസെടുത്തിരുന്നു. എന്നാൽ, അദ്ദേഹം തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.