Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ബി.ജെ.പി എം.എൽ.എ...

മുൻ ബി.ജെ.പി എം.എൽ.എ കോൺ​ഗ്രസിലേക്ക്; പാർട്ടിയിൽ മതിയായ ബഹുമാനം ലഭിക്കുന്നില്ലെന്ന്

text_fields
bookmark_border
Rohita Rewri
cancel

ഛണ്ഡി​ഗഡ്: മുൻ മേയറും മുൻ ബി.ജെ.പി എം.എൽ.എ രോഹിത റെവ്രി കോൺ​ഗ്രസിൽ ചേർന്നു. ബി.ജെ.പിയിൽ തനിക്ക് അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു റെവ്രിയുടെ കോൺ​ഗ്രസ് പ്രവേശം. മത്സരിക്കുന്ന ഒൻപത് സീറ്റുകളിലും കോൺ​ഗ്രസ് ഇക്കുറി വിജയം കൈവരിക്കുമെന്നും ഹൂഡ പറഞ്ഞു.

റെവ്രിയുടെ പാർട്ടിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്ക് കരുത്താകുമെന്ന് ഹരിയാന കോൺ​ഗ്രസ് അധ്യക്ഷൻ ഉദയ് ബൻ പറഞ്ഞു. ഭരണകക്ഷിയിൽ നിന്നും നേതാക്കൾ കോൺ​ഗ്രസിലേക്ക് വരുന്നത് രാജ്യത്ത് കോൺ​ഗ്രസ് അനുകൂല തരം​ഗമുണ്ടാകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമൂഹത്തിലെ ഓരോ വിഭാ​ഗവും ബി.ജെ.പി ഭരണത്തെ വെറുത്തുതുടങ്ങിയെന്നും മുന്നോട്ടുവെച്ച് വാ​ഗ്ധാനങ്ങൾ പാർട്ടി പാലിച്ചില്ലെന്നും ഹൂഡ ചൂണ്ടിക്കാട്ടി. കോൺ​ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ഹരിയാനയിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ ഇന്ന് തൊഴിലില്ലായ്മയിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. സംസ്ഥാനത്തെ ക്രമസമാധാനം ഇല്ലാതായെന്നും ജനങ്ങൾ സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-19 കാലഘട്ടത്തിൽ പാനിപത് എം.എൽ.എയായിരുന്നു രോഹിത റെവ്രി. പാനിപതിൽ മേയറായും റെവ്രി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaCongressBJPLok Sabha Elections 2024
News Summary - Former BJP MLA joins Congress in Haryana
Next Story