മുൻ ബി.െജ.പി എം.പി രാം പ്രസാദ് ശർമ കോൺഗ്രസിൽ ചേർന്നു
text_fieldsഗുവാഹത്തി: അസമിലെ തേജ്പൂർ മണ്ഡലത്തിലെ ബി.ജെ.പി എം.പിയായിരുന്ന രാം പ്രസാദ് ശർമ കോൺഗ്രസിൽ ചേർന്നു. ഗുവാഹത്തിയിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെയും പാർട്ടി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എം.പിയുമായ റിപുൻ ബോറയുടേയും സാന്നിധ്യത്തിലായിരുന്നു രാം പ്രസാദ് ശർമയുടെ കോൺഗ്രസ് പ്രവേശനം.
ലോക്സഭയിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷമാണ് രാം പ്രസാദ് ശർമ ബി.ജെ.പി വിട്ടത്. 2021ൽ അസമിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പാർട്ടിയിൽ ചേർന്നതിനു ശേഷം നടത്തിയ പ്രസ്താവനയിൽ രാം പ്രസാദ് ശർമ പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തോളം ആർ.എസ്.എസിനും ബി.ജെ.പിക്കുമായി പ്രവർത്തിച്ച താൻ 1991ലാണ് പാർട്ടി അംഗത്വമെടുക്കുന്നതെന്നും എന്നാൽ ഇന്ന് ബി.ജെ.പിക്ക് യാതൊരുവിധ പ്രത്യയശാസ്ത്രവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.