ആത്മകഥയിലും മോദിക്ക് 'ക്ലീൻചിറ്റ്' നൽകി ഗുജറാത്ത് കലാപം അന്വേഷിച്ച ഉദ്യോഗസ്ഥൻ
text_fieldsന്യൂഡൽഹി: ആത്മകഥയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിെൻറ തലവൻ ആർ.കെ രാഘവൻ.
അന്വേഷണത്തിനിടെയുള്ള ചോദ്യങ്ങൾക്ക് മോദി ശാന്തനായി മറുപടി നൽകിയെന്ന് ആർ.കെ രാഘവൻ തെൻറ ആത്മകഥയായ 'ആർ.കെ രാഘവൻ: എ റോഡ് വെൽ ട്രാവൽഡ്'എന്ന പുസ്തകത്തിൽ വെളിപ്പെടുത്തി.
''ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ മോദി ഒരു ചായ പോലും ചോദിച്ചില്ല. നൂറോളം ചോദ്യങ്ങൾ ചോദിച്ചപ്പോഴും അദ്ദേഹം ശാന്തനായി മറുപടി നൽകി. സ്വയം കരുതിയ വെള്ളക്കുപ്പിയുമായി എസ്.ഐ.ടി ഓഫീസിൽ പൂർണസമ്മതത്തോടെയാണ് മോദി എത്തിയത്. ചോദ്യങ്ങളെ മോദി അക്ഷോഭ്യനായി നേരിട്ടു''
''ക്ലീൻ ചിറ്റ് നൽകിയതിന് ഗുജറാത്തിലെയും ഡൽഹിയിലെയും മോദിയുടെ രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ നിരവധി പരാതികൾ പറഞ്ഞു. മോദിയുമായി താൻ ഒത്തുകളിക്കുകയാണെന്നും ടെലിഫോൺ സംഭാഷണങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസിയെ ദുരുപയോഗപ്പെടുത്തുകയും ചെയ്തു''
2002 ഫെബ്രുവരി അവസാനത്തോടെ തുടങ്ങിയ കലാപത്തിൽ ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. സുപ്രീംകോടതി രാഘവെൻറ അന്വേഷണത്തെ പ്രകീർത്തിച്ചിരുന്നു. മുൻ സി.ബി.ഐ ഡയറക്ടർ കൂടിയായ ആർ.കെ രാഘവനാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ക്രിക്കറ്റ് മത്സരത്തിലെ ഒത്തുകളി അന്വേഷിച്ചിരുന്നത്. 2017ൽ സൈപ്രസിലെ ഹൈകമീഷണറായി രാഘവൻ നിയമിതനായിരുന്നു.
അതേ സമയം സഞ്ജീവ് ഭട്ട് ഐ.പി.എസ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ തുടങ്ങിയവർ കലാപത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിക്കുള്ള പങ്ക് തുറന്നുപറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.