Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ഗവർണറും സി.ബി.ഐ...

മുൻ ഗവർണറും സി.ബി.ഐ ഡയറക്​ടറുമായിരുന്ന അശ്വനി കുമാർ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
മുൻ ഗവർണറും സി.ബി.ഐ ഡയറക്​ടറുമായിരുന്ന അശ്വനി കുമാർ തൂങ്ങിമരിച്ച നിലയിൽ
cancel

ഷിംല: മുൻ സി.ബി.ഐ ഡയറക്​ടർ അശ്വനി കുമാറിനെ ഷിംലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂർ, നാഗാലാൻഡ്​ സംസ്​ഥാനങ്ങളിൽ ഗവർണറായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. 69കാരനായ അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗത്തിന്​ ചികിത്സയിലായിരുന്നു.

അശ്വനി കുമാർ ആത്​മഹത്യ ചെയ്​തതാണെന്ന്​ ഷിംല പൊലീസ്​ സൂപ്രണ്ട്​ മോഹിത്​ ചൗള പറഞ്ഞു. ഇംഗ്ലീഷിൽ എഴുതിയ ആത്​മഹത്യാകുറിപ്പ്​ കണ്ടെടുത്തിട്ടുണ്ട്​. ഈ ജീവിതത്തിൽ അതിരറ്റ സന്തോഷവാനാണെന്നും അടുത്ത യാത്രക്കൊരുങ്ങുകയാണെന്നുമാണ്​ കുറിപ്പിലുള്ളത്​. കൈയെഴുത്ത്​ അദ്ദേഹത്തി​േൻറതു തന്നെയാണെന്ന്​ കുടുംബം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഭാര്യയും ഒരു മകനുമാണ്​ അദ്ദേഹത്തിനുള്ളത്​.

2006 മുതൽ 2008 വരെ ഹിമാചൽ പ്ര​ദേശ്​ ഡി.ജി.പിയായിരുന്ന അശ്വനി കുമാർ പിന്നീട്​ രണ്ടുവർഷം സി.ബി.ഐ ഡയറക്​ടറായി സേവനമനുഷ്​ഠിച്ചിരുന്നു. വിവാദമായ ആരുഷി തൽവാർ കൊലക്കേസ്​ സി.ബി.ഐ അന്വേഷിച്ചത്​ അശ്വനി ഡയറക്​ടറായിരുന്ന വേളയിലായിരുന്നു. 2013 മുതൽ 2014 വരെ നാഗാലാൻഡ്​ ഗവർണറായിരുന്ന അദ്ദേഹം, ഇക്കാലയളവിൽ കുറച്ചുകാലം മണിപ്പൂർ ഗവർണറുടെ ചുമതലയിലു​ണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuicideGovernorCBI directorAshwani Kumar
Next Story