ബാങ്കിനെ കബളിപ്പിച്ച് വായ്പ: ഐ.ടി കമ്പനി മുൻ മേധാവിയടക്കം മൂന്നുപേർക്ക് അഞ്ചുവർഷം കഠിന തടവ്
text_fieldsചെന്നൈ: ബാങ്ക് ഓഫ് ഇന്ത്യയെ കബളിപ്പിച്ച് ജീവനക്കാരുടെ പേരിൽ വായ്പയെടുത്ത് 2.06 കോടി രൂപ തട്ടിയെടുത്ത കേസിൽ ഐ.ടി കമ്പനി മുൻ മേധാവിയടക്കം മൂന്നുപേർക്ക് ചെന്നൈ സ്പെഷൽ സി.ബി.ഐ കോടതി അഞ്ചുവർഷം കഠിനതടവ് വിധിച്ചു. 2.10 കോടി രൂപ പിഴയടക്കുകയും വേണം. പാൽപാപ് ഇചിനിചി സോഫ്റ്റ്വെയർ ഇന്റർനാഷനൽ ലിമിറ്റഡ് മുൻ സി.ഇ.ഒയും ചെയർമാനുമായിരുന്ന പി. സെന്തിൽകുമാർ, കൂട്ടാളികളായ എസ്. കാളിദാസൻ, തൻജൻ ചെസനയർ എന്നിവരെയാണ് ശിക്ഷിച്ചത്.
ജീവനക്കാരുടേതെന്ന പേരിൽ ശമ്പള സ്ലിപ്പുകളും തിരിച്ചറിയൽ കാർഡുകളും കൃത്രിമമായി സൃഷ്ടിച്ചാണ് 149 വായ്പ അക്കൗണ്ടുകൾ തുറന്ന് ബാങ്കിന്റെ ചെന്നൈ അണ്ണാശാലൈ ശാഖയിൽനിന്ന് പണം തട്ടിയത്. ബാങ്കിന്റെ പരാതിയെ തുടർന്ന് 2008ലാണ് സി.ബി.ഐ കേസെടുത്തത്.
ഒരുവർഷത്തിനകം കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ബാങ്കിൽനിന്ന് സമാന രീതിയിൽ 4.19 കോടി തട്ടിയെടുത്തതിന് സെന്തിൽകുമാറിന് നേരത്തെ അഞ്ചുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.