ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് കെ.എൻ. സിങ് അന്തരിച്ചു
text_fieldsഅലഹബാദ്: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് കെ.എൻ. സിങ് അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തി.
1991 നവംബർ 25 മുതൽ 1991 ഡിസംബർ 12 വരെയാണ് ജസ്റ്റിസ് സിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിരുന്നത്. 1926ലാണ് ജനനം.
1957 സെപ്റ്റംബർ നാലിന് അലഹബാദ് ഹൈകോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത സിങ് സിവിൽ, ഭരണഘടന, നികുതി വിഷയങ്ങളിൽ പ്രാക്ടീസ് ചെയ്തു. യു.പിയുടെ ജൂനിയർ സ്റ്റാൻഡിങ് കൗൺസലായും മുതിർന്ന സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ച സിങ് ഉത്തർപ്രദേശ് സർക്കാറിന്റെ അഡ്വക്കേറ്റ് ജനറലുമായി. 1970 ആഗസ്റ്റിൽ അലഹബാദ് ഹൈകോടതിയുടെ അഡീഷനൽ ജഡ്ജിയായി. 1972ൽ സ്ഥിരം ജഡ്ജിയായി. 1986 മാർച്ച് 10ന് പരമോന്നത കോടതിയിലേക്ക് ഉയർത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.