എൻ.ആർ.സിയെ കുറിച്ച് സോണിയ ഒന്നും മിണ്ടാത്തതെന്തുകൊണ്ട്? -പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുെട മൗനത്തിനെതിരെ ജനതാദൾ(യു) ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ രംഗത്ത്.
ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി പ്രസ്താവന നടത്തിയിരുന്നെങ്കിൽ വ്യക്തത ഉണ്ടാകുമായിരുന്നു. ധർണയിലും പ്രതിഷേധത്തിലും പങ്കെടുത്തിരുന്നെങ്കിൽ അത് ഉചിതവുമായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ ഒരു പ്രസ്താവന പോലും നടത്താത്തതെന്നത് മനസ്സിലാവുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ആ സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് അധ്യക്ഷയും പാർട്ടി വർക്കിങ് കമ്മറ്റിയും നിർദേശം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉൾപ്പെടെ 10 മുഖ്യമന്ത്രിമാർ അവരുടെ സംസ്ഥാനത്ത് എൻ.ആർ.സി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. നിതീഷ് കുമാർ, നവീൻ ബാബു, മമത ബാനർജി, ജഗൻ മോഹൻ റെഡ്ഢി എന്നിവർ നയിക്കുന്ന പ്രാദേശിക പാർട്ടികളിൽ പാർട്ടി അധ്യക്ഷൻമാർ തന്നെയാണ് മുഖ്യമന്ത്രിമാർ.
കോൺഗ്രസിെൻറ കാര്യത്തിൽ മുഖ്യമന്ത്രിമാർക്കല്ല അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം. കോൺഗ്രസ് വർക്കിങ് കമ്മറ്റിയാണ് അന്തിമ തീരുമാനം കൈക്കൊേള്ളണ്ട സമിതി.’’ -പ്രശാന്ത് കിഷോർ പറഞ്ഞു.
േകാൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അധ്യക്ഷ എന്തുകൊണ്ട് ഔദ്യോഗികമായി പറയാൻ തയാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് 2003ലാണ് രൂപം നൽകിയത്. 2004 മുതൽ 2014 വരെ കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ ഈ നിയമം ഭരണഘടനാ വിരുദ്ധമായിരുന്നെങ്കിൽ അത് ഭേദഗതി ചെയ്യാനുള്ള അവസരം കോൺഗ്രസിന് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.