പി.സി. ചാക്കോ എൽ.ഡി.എഫിനായി പ്രവർത്തിക്കും; 'ഇടതുമുന്നണിയിൽ തിരിച്ചെത്താനായതിൽ സന്തോഷം'
text_fieldsന്യൂഡൽഹി: രാജിവെച്ച കോൺഗ്രസ് നേതാവ് പി.സി. ചാക്കോ എൻ.സി.പിയുടെ ഭാഗമായി ഇടതുമുന്നണിക്ക് വേണ്ടി പ്രവർത്തിക്കും. ഇടതുമുന്നണിയിൽ തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്ന് പി..സി. ചാക്കോ പറഞ്ഞു. ഡൽഹിയിലെ സി.പി.എം ഓഫിസിലെത്തിയ പി.സി. ചാക്കോ സി.പി.എം ജനറൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടു.
ഔദ്യോഗികമായി എൻ.സി.പിയിൽ അംഗമാവുകയാണ് താനെന്ന് പി.സി. ചാക്കോ പറഞ്ഞു. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്. കോൺഗ്രസിൽ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേർന്നാണ് തീരുമാനമെടുക്കുന്നത്.എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തില്‍ കോൺഗ്രസിൽ ഗ്രൂപ്പ് മാത്രമെ ഉള്ളു, കോണ്‍ഗ്രസില്ലെന്നും ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.1980 ല്‍ പിറവത്തു നിന്നാണ് പി.സി ചാക്കോ ആദ്യമായി മത്സരിക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തുടങ്ങിയ പദവികളിലിമിരുന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.