എസ്.എം കൃഷ്ണ നാളെ ബി.ജെ.പിയിൽ ചേരുമെന്ന് യെദിയൂരപ്പ
text_fieldsമൈസൂർ: മുൻ കോൺഗ്രസ് നേതാവ് എസ്.എം കൃഷ്ണ നാളെ ബി.െജ.പിയിൽ ചേരുമെന്ന് കർണാടക ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ.
നഞ്ചൻഗോഡ്, ഗുണ്ടൽപേട്ട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റാലിയിൽ പെങ്കടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പ്രസിഡൻറ് അമിത് ഷായുടെ സാന്നിധ്യത്തിൽ കൃഷ്ണ ബി.ജെ.പിയിലേക്ക് വരുമെന്നും യെദിയൂരപ്പ പറഞ്ഞു.
എന്നാൽ, കൃഷ്ണ ഇൗ വാർത്ത ശരിവെക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 84കാരനായ കൃഷ്ണ ജനുവരി 29നാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. ജനകീയ നേതാക്കളെ കോൺഗ്രസിന് ആവശ്യമില്ലെന്ന് ആരോപിച്ചാണ് രാജി നൽകിയത്.
1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു കൃഷ്ണ. 2012ൽ കേന്ദ്ര വിദേശകാര്യമന്ത്രിയായ ശേഷം സംസ്ഥാ രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. മഹാരാഷ്ട്രയുടെ ഗവർണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
നഞ്ചൻഗോഡിൽ വി. ശ്രീനിവാസ പ്രസാദ് രാജിവെച്ച ഒഴിവിലേക്ക് ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുണ്ടൽപേട്ടിൽ എം.എൽ.എ എച്ച്.സി മഹാദേവ പ്രസാദ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇൗ അവസരത്തിലാണ് കൃഷ്ണ ബി.െജ.പിയിലേക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.