Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എം.എ പോൻസി അഴിമതി;...

ഐ.എം.എ പോൻസി അഴിമതി; കോൺഗ്രസ്​ നേതാവായ മുൻ മന്ത്രി അറസ്​റ്റിൽ

text_fields
bookmark_border
Roshan Baig
cancel

ന്യൂഡൽഹി: കർണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോൻസി അഴിമതിയുമായി ബന്ധ​െപ്പട്ട്​ കോൺഗ്രസി​െൻറ മുൻ മന്ത്രി റോഷൻ ബേഗ്​ അറസ്​റ്റിൽ. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിൽവിട്ടു.

വ്യക്തമായ തെളിവുകളുടെ അടിസ്​ഥാനത്തിലാണ്​ റോഡൻ ബേഗിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ സി.ബി.ഐ അറിയിച്ചു.

റോഷൻ ബേഗിനെ എം.എൽ.എ സ്​ഥാനത്തുനിന്ന്​ അയോഗ്യനാക്കിയിരുന്നു. 2019 ജൂണിൽ കോൺഗ്രസ്​ റോഷനെ സസ്​പെൻഡ്​ ചെയ്യുകയും ചെയ്​തിരുന്നു. നിക്ഷേപകർക്ക്​ വൻ ലാഭം വാഗ്​ദാനം ചെയ്​ത്​ കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തുവെന്നതാണ്​ കേസ്​.

ബംഗളൂരു ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഐ.എം.എ ഗ്രൂപ്പ്​ പോൺസി നിക്ഷേപ പദ്ധതിവഴി കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തതിലായിരുന്നു സി.ബി.ഐ അന്വേഷണം.

നിക്ഷേപകർക്ക്​ പണം നഷ്​ടമാകുകയും സ്​ഥാപകനായ മൻസൂർ ഖാൻ വിദേശത്തേക്ക്​ കടക്കുകയുമായിരുന്നു. ഇതോടെ ആയിരക്കണക്കിന്​ നിക്ഷേപകൾ വഞ്ചിക്ക​െപ്പട്ടു. മൻസൂർ ഖാനെ പിന്നീട്​ അറസ്​റ്റ്​ ചെയ്​തു. റോഷന്​ 400 കോടി കൈമാറിയെന്നും തിരികെ നൽകിയില്ലെന്നും പറയു​ന്ന ഓഡി​യോ മൻസൂർ വിദേശത്തുവെച്ച്​ പുറത്തുവിട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ റോഷൻ ബേഗ്​ നിഷേധിച്ചു. എങ്കിലും സി.​ബി.ഐ അന്വേഷണം റോഷനിലേക്കും നീളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIRoshan BaigCongressPonzi Scam Case
News Summary - Former Congress MLA Roshan Baig Arrested By CBI In Ponzi Scam Case
Next Story