കോൺഗ്രസ് മുൻ എം.പി അരവിന്ദ് ശർമ ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: മുൻ കോൺഗ്രസ് എം.പി അരവിന്ദ് ശർമ ബിജെ.പിയിൽ ചേർന്നു. രണ്ടുതവണ ലോക്സ ഭയിൽ പ്രതിനിധാനം ചെയ്ത ഹരിയാനയിലെ കർണാലിൽ ഇത്തവണയും താമര ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് സൂചന. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിെൻറയും സംസ്ഥാനത്തിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി അനിൽ ജെയ്ൻ ശർമയുടെയും സാന്നിധ്യത്തിലാണ് അരവിന്ദ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
1996ൽ സോനിപതിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ബ്രാഹ്മണ നേതാവായ അരവിന്ദ് 2004, 2009 വർഷത്തിൽ കോൺഗ്രസ് ടിക്കറ്റിൽ കർണാലിൽനിന്ന് ജയിച്ചുകയറി. കഴിഞ്ഞ തവണ ബി.ജെ.പിയുടെ അശ്വനി ചോപ്രയോട് തോറ്റു. ബി.ജെ.പിയിൽ വിമത ശബ്ദം ഉയർത്തിയ േചാപ്രക്ക് പകരമാവും ഇത്തവണ അരവിന്ദ് മത്സരിക്കുക. ബ്രാഹ്മണ സമുദായത്തിൽ സ്വാധീനമുള്ള അരവിന്ദിെൻറ സാന്നിധ്യം പാർട്ടിക്ക് ഗുണംചെയ്യുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.