യമുനാതീരത്ത് ഷീല ദീക്ഷിതിന് അന്ത്യനിദ്ര
text_fieldsന്യൂഡൽഹി: തിമിർത്തു പെയ്ത മഴയെ വകവെക്കാതെ ഒഴുകിയെത്തിയ രാഷ്ട്രീയ നേതാക്കളും പാ ർട്ടി പ്രവർത്തകരും സുഹൃത്തുക്കളും അനുയായികളുമടങ്ങുന്ന ജനാവലിയെ സാക്ഷിയാക്കി ആ ധുനിക ഡൽഹിയുടെ ശിൽപി ഷീല ദീക്ഷിതിന് യമുനാ നദിക്കരയിലെ നിഗംബോദ് ഘട്ടിൽ അന്ത്യ നിദ്ര. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തുനിന്ന് വിലാപയാത്രയായി യമുനാ നദിക്ക രയിലേക്ക് കൊണ്ടുപോയ ഭൗതിക ശരീരം പൂർണ സംസ്ഥാന ബഹുമതികേളാടെയാണ് സംസ്കരിച്ചത്.
ഡൽഹി നിസാമുദ്ദീനിലെ വസതിയിൽ നിന്ന് ഉച്ചയോടെ അക്ബർ റോഡിലെ എ.െഎ.സി.സി ആസ്ഥാത്ത് പൊതുദർശനത്തിന് വെച്ചു. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.െഎ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗസ് മുഖ്യമന്ത്രിമാരായ അശോക് െഗഹ്ലോട്ട്, കമൽനാഥ്, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല തുടങ്ങിയവർ കോൺഗ്രസ് ആസ്ഥാനത്തെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധി വിദേശത്തായിരുന്നതിനാൽ ഷീല ദീക്ഷിതിെൻറ മകനും കോൺഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. മലയാളികളെ എന്നും ചേർത്തുനിർത്തിയ ഷീല ദീക്ഷിതിന് സംസ്ഥാന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കേരളത്തിനായി അന്ത്യാഞ്ജലി അർപ്പിച്ചു.
എ.െഎ.സി.സി ആസ്ഥാനത്തുനിന്ന് ഡൽഹി പ്രദേശ ് കോൺഗ്രസ് കമ്മിറ്റി ഒാഫിസിലേക്ക് കൊണ്ടുപോയ മൃതദേഹം അവിടെയും പൊതുദർശനത്തിന് വെച്ചു. തുടർന്ന് പുഷ്പാലംകൃത വാഹനത്തിൽ വിലാപ യാത്രയായി നിഗംബോദ് ഘട്ടിലെത്തിച്ചു. ഹൃദയാഘാതെത്ത തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വനിതയെന്ന ഖ്യാതി നേടിയിരുന്നു ഷീല ദീക്ഷിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.