എസ്.എ.ആർ. ഗീലാനി അന്തരിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി മുൻ പ്രഫസറും മനുഷ്യാവകാശ പ്രവർത്തകനുമായ എസ്.എ. ആർ. ഗീലാനി അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഹൃദ യസ്തംഭനത്തെ തുടർന്നായിരുന്നു മരണമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അത േസമയം ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാൻ ഡൽഹി പൊലീസ് തയ്യാറായില്ലെന്ന് റിപ്പോർട്ടുകളുണ്ട്. മരണസർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കു എന്നാണ് പൊലീസ് നിലപാട്.
2001ലെ പാർല മെൻറ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട ഗീലാനിയെ വിചാരണകോടതി വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. തുടർന്ന്, ജയിൽമോചിതനായ അദ്ദേഹം വിചാരണ തടവുകാരുടെ മോചനമടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് (സി.ആർ.പി.പി) എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. മൃതദേഹം ജന്മദേശമായ കശ്മീരിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
ഡൽഹി സർവകലാശാലക്കുകീഴിലെ സാക്കിർ ഹുസൈൻ കോളജിൽ അറബിക് അധ്യാപകനായിരുന്നു ഗീലാനി. പാർലമെൻറ് ആക്രമണകേസിൽ തെളിവുശേഖരണത്തിനെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ഗീലാനിയെ പിന്നീട് പ്രതിചേർക്കുകയും അഫ്സൽ ഗുരു അടക്കമുള്ളവർക്കൊപ്പം വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.
എന്നാൽ, വിചാരണകോടതി വിധിക്കെതിരെയുള്ള ഗീലാനിയുടെ അപ്പീൽ ആദ്യം ഡൽഹി ഹൈകോടതിയും (2003) പിന്നീട് സുപ്രീംകോടതിയും (2005) ശരിവെച്ചതോടെ അദ്ദേഹം ജയിൽ മോചിതനായി. 2008ൽ, അഭിഭാഷകയായ നന്ദിത ഹക്സറുമായുള്ള കൂടിക്കാഴ്ചക്ക് പുറപ്പെടുേമ്പാൾ ഡൽഹിയിൽവെച്ച് അജ്ഞാതരുടെ വെടിയേറ്റ് ഗീലാനിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
അതിനുശേഷവും പലതവണ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായി. 2016ൽ, ജെ.എൻ.യുവിെല വിദ്യാർഥി പ്രക്ഷോഭകാലത്തും രാജ്യദ്രോഹക്കുറ്റം ചുമത്തി ഗീലാനിയെ ജയിലിലടച്ചിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.