ആരോഗ്യനില മോശം; അരുൺ ജെയ്റ്റ്ലിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ശ്വാസ തട സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭ സ്പീക്കർ ഓം ബിർളയും ആശുപത്രിയിലെത്തി അദ്ദേഹത്തിൻെറ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. ഒന്നാം മോദി സർക്കാറിൽ ധനമന്ത്രിയുടെ ചുമതലായണ് അരുൺ ജെയ്റ്റ്ലി വഹിച്ചിരുന്നത്.
കഴിഞ്ഞ ജനുവരിയിൽ ജെയ്റ്റ്ലി അമേരിക്കയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അർബുദത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഒന്നാം മോദി സർക്കാറിൻെറ അവസാന ബജറ്റ് അവതരിപ്പിച്ചത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.