ധനമന്ത്രിയുടെ അവകാശവാദം ചോദ്യംചെയ്ത് ചിദംബരം ; വളർച്ചയുടെ ഒരു ലക്ഷണവുമില്ല
text_fieldsന്യൂഡൽഹി: സാമ്പത്തിക രംഗം ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്ന ധനമന്ത്രി നിർമല സീതാരാമെൻറ അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഈ കാലയളവിെൻറ പകുതി പിന്നിട്ടു കഴിഞ്ഞിട്ടും വളർച്ചയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്ന് പി. ചിദംബരം, ജയ്റാം രമേശ് എന്നിവർ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
സ്ഥിതിവിവര കണക്കുകൾ ക്രമമായി രേഖപ്പെടുത്തിത്തുടങ്ങിയ ശേഷം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി സമ്പദ്രംഗം മാന്ദ്യത്തിലായി എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
തൊട്ടടുത്ത രണ്ടു ത്രൈമാസങ്ങളിൽ വിപരീത വളർച്ച രേഖപ്പെടുത്തുന്ന സ്ഥിതിയാണ് സാങ്കേതികമായി മാന്ദ്യം. നടപ്പുവർഷത്തിെൻറ ബാക്കിയുള്ള രണ്ടു ത്രൈമാസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് കാണേണ്ടതെന്ന് ചിദംബരം പറഞ്ഞു.
തൊഴിൽ പുനഃസൃഷ്ടിക്കാൻ സർക്കാർ നടപടി ഒന്നും സ്വീകരിക്കാതെ തൊഴിലില്ലായ്മ 6.4 ശതമാനത്തിൽ എത്തിയത് കണ്ടില്ലെന്നു നടിക്കരുത്.
സംസ്ഥാന സർക്കാറുകൾ മൂലധന ചെലവ് 2.7 ലക്ഷം കോടിയോളം വെട്ടിക്കുറക്കാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ മുൻനിർത്തി സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം നൽകി പണഞെരുക്കം ഉടനടി മാറ്റണം -ചിദംബരം ഇങ്ങനെ നാലിന നിർദേശങ്ങൾ മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.