Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Former Goa CM and Congress MLA Ravi Naik likely to join BJP
cancel
Homechevron_rightNewschevron_rightIndiachevron_rightഗോവ മുൻമുഖ്യമന്ത്രിയും...

ഗോവ മുൻമുഖ്യമന്ത്രിയും കോൺഗ്രസ്​ ​എം.എൽ.എയുമായ രവി നായിക്​ ബി.ജെ.പിയിൽ

text_fields
bookmark_border

പനാജി: ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ എം.എൽ.എയുമായ രവി സീതാറാം നായിക്​ ബി.ജെ.പിയിൽ. പോണ്ടയിലെ എം.എൽ.എ സ്​ഥാനം രാജിവെക്കുന്നതായി ഗോവ നിയമസഭ സ്​പീക്കറുടെ ഓഫിസിനെ അറിയിച്ചു.

ചൊവ്വാഴ്ച ​വൈകിട്ട്​ പോണ്ടയിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​​നാവിസിന്‍റെ സാന്നിധ്യത്തിൽ രവി നായിക്​ ബി.ജെ.പിയിൽ ചേരും.

രവി നായിക്​ കൂടി കോൺഗ്രസ്​ വിടുന്നതോടെ ഗോവ നിയമസഭയിൽ കോൺഗ്രസ്​ അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ കോൺഗ്രസ്​ നേടിയിരുന്നു. എന്നാൽ, നേതാക്കൾ പാർട്ടി വിടുകയായിരുന്നു.

രണ്ടാം തവണയാണ്​ നായിക്​ ബി.ജെ.പിയിൽ ചേരുന്നത്​. 2000 ഒക്​ടോബറിൽ മനോഹർ പരീക്കർ വിവിധ പാർട്ടികളിൽനിന്നുള്ള എം.എൽ.എമാരുമായി സർക്കാർ രൂപീകരിച്ചപ്പോൾ നായിക് ബി.ജെ.പിയിൽ ചേർന്നു. പരീക്കർ സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരുന്നു നായിക്​. 2002ലെ നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ ബി.ജെ.പി വിട്ട്​ കോൺഗ്രസിൽ തിരിച്ചെത്തി.

നായിക്കിന്‍റെ രണ്ട്​ മക്കളും ബി.ജെ.പിയിൽ ചേർന്നതിന്​ ശേഷം പാർട്ടി പരിപാടികളിൽ രണ്ടരവർഷമായി സജീവമല്ലായിരുന്നു നായിക്​. റിതേഷ്​, റോയ്​ എന്നിവരാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ഇതോടെ കോൺഗ്രസ്​ നായിക്കിൽനിന്ന്​ അകലം പാലിക്കുകയും പാർട്ടി അധ്യക്ഷൻ ഗീരീഷ്​ ചോദങ്കർ നായിക്കിനെ കോൺ​ഗ്രസ്​ എം.എൽ.എയായി കണക്കാക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressBJPRavi Naik
News Summary - Former Goa CM and Congress MLA Ravi Naik likely to join BJP
Next Story