പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ ഭാര്യക്കെതിരെ വിവാഹത്തട്ടിപ്പ് ആരോപണം
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ ഭാര്യ ബുഷ്‌റ ബീബി വിവാഹത്തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കേസ് നൽകി മുൻ ഭർത്താവ് ഖവാർ ഫരീദ് മേനക. ഇമ്രാൻ ഖാനും ബുഷ്‌റ ബീബിക്കുമെതിരെ ഇസ്ലാമാബാദ് ഈസ്റ്റ് സീനിയർ സിവിൽ ജഡ്ജി ഖുദ്രത്തുള്ള കോടതിയിൽ അദ്ദേഹം പരാതി നൽകി.
ഇംറാൻ ഖാൻ തന്റെ ദാമ്പത്യ ജീവിതം തകർത്തുവെന്ന് അദ്ദേഹം മൊഴി നൽകി. കേസിൽ പരാമർശിച്ച മൂന്ന് സാക്ഷികളായ ഇസ്തിഖാമി പാകിസ്താൻ പാർട്ടി അംഗം അവ്ൻ ചൗധരി, നിക്കാഹ് നടത്തിയ മുഫ്തി മുഹമ്മദ് സഈദ്, മേനകയുടെ വീട്ടിലെ ജീവനക്കാരൻ ലത്തീഫ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ച് നവംബർ 28ന് ഹാജരാകാൻ നിർദേശിച്ചു.
ഇംറാൻ ഖാനെയും ബുഷ്‌റയെയും നിയമപ്രകാരം കർശനമായി ശിക്ഷിക്കണമെന്ന് ഖവാർ ഫരീദ് മനേക കോടതിയോട് ആവശ്യപ്പെട്ടു. ഇംറാൻ ഖാൻ ബുഷ്‌റയെ വിളിക്കാറുണ്ടെന്നും ആശയവിനിമയത്തിനായി പ്രത്യേകം കോൺടാക്റ്റ് നമ്പറുകളും മൊബൈൽ ഫോണുകളും നൽകിയിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2017 നവംബർ 14 ന് താൻ ബുഷ്‌റയുമായി വിവാഹമോചനം നടന്നതെന്നും വ്യഭിചാരം എന്ന ഹീനമായ കുറ്റം ഇംറാൻ ഖാനും ബുഷ്‌റയും ചെയ്തിട്ടുണ്ടെന്നും വിവാഹനാടകം 2018 ജനുവരി 1നാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.