ജമ്മു മുൻ ഐ.എ.എസ് ഓഫീസർ ഷാ ഫൈസലിനെതിരെ പൊതുസുരക്ഷാ നിയമം
text_fieldsശ്രീനഗർ: െഎ.എ.എസ് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഷാ ഫൈസലിനെതിരെ ജമ്മു-കശ ്മീർ ഭരണകൂടം വിവാദമായ പൊതുസുരക്ഷ നിയമം (പി.എസ്.എ) പ്രകാരം കേസെടുത്തു. കേന്ദ്ര സർ ക്കാർ കഴിഞ്ഞ ആഗസ്റ്റിൽ ജമ്മു-കശ്മീരിെൻറ പ്രേത്യകപദവി റദ്ദാക്കിയശേഷം കരുതൽ തടങ്കലിലാണ് ഷാ ഫൈസൽ.
വെള്ളിയാഴ്ച രാത്രിയാണ് പി.എസ്.എ ചുമത്തിയത്. സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ഫൈസൽ ഐ.എ.എസ് രാജിവെച്ച് ജമ്മു-കശ്മീർ പീപ്ൾസ് മൂവ്മെൻറ് എന്ന പാർട്ടി രൂപവത്കരിക്കുകയായിരുന്നു. കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ ഫെബ്രുവരി ആറിന് പൊതുസുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. ഇരുവരുടെയും തടങ്കൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴായിരുന്നു അത്. പി.എസ്.എ ചുമത്തി കേസെടുത്താൽ വിചാരണ കൂടാതെ രണ്ടു വർഷം വരെ തടങ്കലിൽവെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.