വിവരാവകാശം കടന്നുകയറ്റമായി സർക്കാർ കാണുന്നു –വജാഹത്ത് ഹബീബുല്ല
text_fieldsന്യൂഡൽഹി: വിവരാവകാശം സർക്കാറിെൻറ ദൈനംദിന വ്യവഹാരങ്ങളിലെ കടന്നുകയറ്റമായി പ ലരും കരുതുകയാണെന്ന് ഇന്ത്യയുടെ പ്രഥമ വിവരാവകാശ കമീഷണർ വജാഹത്ത് ഹബീബുല്ല കു റ്റപ്പെടുത്തി. ജനാധിപത്യം തേടുന്നത് ഉത്തരവാദിത്തബോധമാണെന്നും ഉത്തരവാദിത്തബ ോധത്തിന് സുതാര്യത അനിവാര്യമാണെന്നും വജാഹത്ത് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ പ്രഥമ കെ. പത്മനാഭൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം വരുേമ്പാൾ സർക്കാറുകൾ സ്വകാര്യമാക്കിയ കാര്യങ്ങളിലേക്ക് അത് കടന്നുചെല്ലുമെന്ന് തങ്ങൾേപാലും കരുതിയിരുന്നില്ലെന്നും അതിനു മാത്രം ശക്തി അതിനുണ്ടായെന്നും അദ്ദേഹം തുടർന്നു.
എല്ലാവരെയും ചേർത്തുനിർത്തുന്നതിന് സുതാര്യത വേണം. 1923ലെ ഔദ്യോഗിക രഹസ്യനിയമം ജനങ്ങളിൽനിന്ന് വിവരം മറച്ചുവെക്കാനായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന് അതാവശ്യവുമായിരുന്നു. എന്നാൽ, നമ്മുടെ സർക്കാറുകൾക്ക് അതിെൻറ ആവശ്യം എന്താണെന്ന് വജാഹത്ത് ചോദിച്ചു. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മികച്ച വിവരാവകാശപ്രവർത്തകനുള്ള പ്രഥമ കെ. പത്മനാഭൻ അവാർഡ് കേരളത്തിലെ പ്രമുഖ വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു ഏറ്റുവാങ്ങി. ജസ്റ്റിസ് സി.എസ്. രാജൻ സംസാരിച്ചു. അഡ്വക്കറ്റ് ജോസ് അബ്രഹാം രചിച്ച ‘വിവരാവകാശം: ജനാധിപത്യം തുറക്കുന്നതിനുള്ള താക്കോൽ’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം െചയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.