2.14 കോടി രൂപയുടെ തട്ടിപ്പ്: ഐ.ഒ.ബി മുൻ മാനേജർക്ക് 15 കോടി പിഴ
text_fieldsന്യൂഡൽഹി: 2.14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ സീനിയർ മാനേജർക്ക് സി.ബി.ഐ കോടതി 15.06 കോടി രൂപ പിഴയും ഏഴ് വർഷം തടവും ശിക്ഷ വിധിച്ചു. അഹ്മദാബാദിലെ വസ്ത്രാപുർ ബ്രാഞ്ച് മാനേജറായിരുന്ന പ്രീതി വിജയ് സഹിജ്വാനിക്കാണ് ശിക്ഷ വിധിച്ചത്. രണ്ട് നോൺ റസിഡന്റ് അക്കൗണ്ടുകളിലെ കാലാവധിയെത്തിയ നിക്ഷേപം അക്കൗണ്ട് ഉടമകളുടെ അനുമതിയില്ലാതെ ദുരൂഹമായ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതി.
പിന്നീട് യഥാർഥ നിക്ഷേപകരുടെ ഡെപ്പോസിറ്റ് രസീതിയിൽ കൃത്രിമം നടത്തി ഈ അക്കൗണ്ടുകളിലേക്ക് 1.40 കോടി രൂപയുടെ വായ്പ അനുവദിക്കുകയും ചെയ്തു. പലിശ ഉൾപ്പെടെ രണ്ട് കോടിയിലധികം തുക നഷ്ടം വരുത്തിയെന്ന ബാങ്ക് അധികൃതരുടെ പരാതിയിൽ 2001 ഒക്ടോബർ 29ന് സി.ബി.ഐ കേസ് ഏറ്റെടുത്തു. തുടർന്ന് രാജ്യംവിട്ട പ്രീതി 2012 വരെ ഒളിവിൽ കഴിയുകയായിരുന്നു. ഇന്റർപോൾ മുഖേന റെഡ് നോട്ടീസ് പുറപ്പെടുവിച്ച സി.ബി.ഐ ഇവരെ കാനഡയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.