ജമ്മു-കശ്മീർ വിഭജനം; നല്ല വശങ്ങളുമുണ്ടെന്ന് കരൺസിങ്
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറ ജമ്മു-കശ്മീർ വിഭജനത്തിൽ ചില നല്ല അംശങ്ങളും ഉെണ്ടന ്ന് കോൺഗ്രസ് നേതാവ് കരൺസിങ്. സ്വാതന്ത്ര്യാനന്തരം 1947ൽ ജമ്മു-കശ്മീരിനെ ഇന്ത്യയോ ടു ചേർക്കുന്ന ഉടമ്പടിയിൽ ഒപ്പുവെച്ച മഹാരാജാ ഹരിസിങ്ങിെൻറ മകനാണ് 88കാരനായ കരൺസിങ്. ജമ്മു-കശ്മീരിെൻറ ഒടുവിലത്തെ ഭരണാധികാരിയായിരുന്നു മഹാരാജ ഹരിസിങ്.
ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കിയത് നല്ല തീരുമാനമാണെന്ന് ജമ്മു-കശ്മീരിെൻറ ആദ്യ ഗവർണർ കൂടിയായ കരൺസിങ് പറയുന്നു. അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇക്കാര്യം 1965ൽ തന്നെ താൻ പറഞ്ഞിട്ടുള്ളതാണ്. ഇതുവഴി പുതിയ അതിർത്തി നിർണയം നടക്കും. ജമ്മുവും കശ്മീരുമായി ശരിയായ രാഷ്ട്രീയാധികാര വിഭജനം അതുവഴി സാധ്യമാകും. അതേസമയം, ഏറ്റവും പെെട്ടന്ന് ജമ്മു-കശ്മീരിന് പൂർണ സംസ്ഥാന പദവി തിരിച്ചുകിട്ടണം.
മോദി സർക്കാറിെൻറ തീരുമാനത്തിൽ ചില നല്ല വശങ്ങളുണ്ട്. പൂർണമായി അപലപിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും കരൺസിങ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.