Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2022 9:54 AM GMT Updated On
date_range 30 Sep 2022 9:54 AM GMTരാജ്യദ്രോഹക്കേസിൽ മുൻ ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം
text_fieldsbookmark_border
ന്യൂ ഡൽഹി: 2019ലെ ജാമിഅ സംഘർഷവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസിൽ മുൻ ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി അനുജ് അഗർവാൾ ആണ് ഇളവ് അനുവദിച്ചത്.
2019 ഡിസംബർ 13 ന് നടത്തിയ രാജ്യദ്രോഹ പ്രസംഗം ജാമിഅ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ചാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. 2020 ജനുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇമാം, ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story